Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

വേദനയോടെ ബന്ധുക്കള്‍... ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും; ഡിഎന്‍എ പരിശോധനയില്‍ റോസ്ലിന്റെയും പദ്മയുടെയും തന്നെയെന്ന് കണ്ടെത്തല്‍; തിന്നു തീര്‍ത്തതില്‍ ബാക്കി ലഭിച്ച മൃതദേഹ ഭാഗങ്ങള്‍ ചങ്കുകലങ്ങി ബന്ധുക്കള്‍ ഇന്ന് ഏറ്റുവാങ്ങും

20 NOVEMBER 2022 08:10 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

പാറശാല ഗ്രീഷ്മയും കഷായവും വന്നതോടെ സകലരും മറന്നുപോയതാണ് പത്തനംതിട്ട ഇലന്തൂരിലെ നരബലി. ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായ സാഹചര്യത്തിലാണിത്. കോട്ടയം മെഡിക്കല്‍ കോളജിലാണ് നിലവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട റോസ്ലിന്റെയും പദ്മയുടെയും മൃതദേഹാവശിഷ്ടങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറുന്നത്. ഇലന്തൂരില്‍ നരബലിയ്ക്ക് ഇരയായ പദ്മയുടെ മൃതദേഹം വിട്ട് കിട്ടാന്‍ വൈകുന്നതിനെതിരെ കുടുംബം വീണ്ടും രണ്ട് തവണ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കാത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി പദ്മയുടെ മക്കള്‍ കൊച്ചിയില്‍ തുടരുകയാണ്.

കടവന്ത്രയില്‍ താമസിക്കുന്ന പത്മം, തൃശ്ശൂരില്‍ താമസിക്കുന്ന റോസ്ലി എന്നിവരാണ് ഇലന്തൂരില്‍ ആഭിചാര ക്രിയകളുടെ ഭാഗമായുള്ള നരബലിയില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം.

പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികള്‍. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്. ഇയാളാണ് രണ്ട് സ്ത്രീകളേയും ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചത്. ഇരട്ടനരബലിയില്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കേസില്‍ തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ മൂന്നാം പ്രതിയായ ലൈല ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ഹര്‍ജ്ജി തള്ളിയിരുന്നു. അതേസമയം ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവത്‌സിങ്ങിന്റെയും ലൈലയുടെയും വീട്ടിലേക്ക് ഇപ്പോഴും സന്ദര്‍ശകരുടെ പ്രവാഹമാണ്. പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്നടക്കം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ വീടിന് മുന്നിലെ പൊലീസ് കാവല്‍ അവസാനിപ്പിച്ചിരുന്നു.

ഇലന്തൂര്‍ നരബലിക്കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പരസ്പര വിരുദ്ധമായിട്ടാണ് പറഞ്ഞുകണ്ടിരുന്നത്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും സമനിലതെറ്റിയ തരത്തിലാണ് കസ്റ്റഡിയില്‍ പെരുമാറുയത്. ഇത് വസ്തുതകള്‍ മറച്ചുവെക്കുന്നതിനുള്ള ഇവരുടെ ശ്രമമാണെന്നും വിശദമായ പരിശോധനയിലൂടെയെ ഇത് മനസിലാക്കാന്‍ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.

ഇലന്തൂരിലെ വീട്ടില്‍ പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും എത്തിച്ചു ഫൊറന്‍സിക് സംഘം നരബലി രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചിരുന്നു. നേരത്തെ ഡമ്മി ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാനാണ് വീണ്ടും ഡമ്മി ഉപയോഗിച്ചുള്ള പുനാരാവിഷ്‌കരണം ആവശ്യമായത്.

പത്മത്തിന്റെ വാരിയെല്ലിന്റെ ഭാഗങ്ങള്‍, ഹൃദയം, കരള്‍, എന്നിവയ്ക്കായി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കത്തിയുടെ വലുപ്പം അനുസരിച്ച് മുറിവകളുടെ ആഴം, രക്തം ഏത് അളവില്‍ തെറിക്കുമെന്നുള്ള പരിശോനകളും നടത്തി. റോസ്ലിയുടെയും പത്മത്തിന്റെയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ ഡോ. ലിസിയുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം നടത്തിയത്.

അതേസമയം കൊല്ലപ്പെട്ട പത്മം, റോസ്ലി എന്നിവരുടെ മുറിച്ചെടുത്ത മാംസങ്ങള്‍ കൊച്ചിയിലേക്ക് ഒന്നാം പ്രതി ഷാഫി കൊണ്ടു വന്നതായി ഭഗവല്‍സിങ്ങും ഭാര്യ ലൈലയും സമ്മതിച്ചു. എന്നാല്‍ ഇത് എന്ത് ചെയ്തെന്നു അവര്‍ക്ക് അറിയില്ലെന്നും കുഴിച്ചു മൂടിയെന്നുമാണ് പറഞ്ഞതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇതിനു മുന്‍പും ഇത്തരത്തില്‍ നരബലി നടത്തിയിട്ടുണ്ടെന്നാണ് ഷാഫി ദമ്പതികളെ ധരിപ്പിച്ചിരുന്നത്. പൂജയും നരബലിയും നടത്തിയ കുടുംബങ്ങള്‍ക്ക് സാമ്പത്തിക അഭിവൃദ്ധി സംഭവിച്ചതായും ഇവരെ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് കൊലപാതകങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന ആദ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഷാഫി. ഈ കേസിലാണ് ഫോറന്‍സിക് പരിശോധന വന്നതും മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്നതും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (5 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (13 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (42 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (51 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends