വയനാട് മീനങ്ങാടിയില്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി... സംശയാസ്പദമായ സാഹചര്യത്തില്‍ കിണറിന് സമീപം മൊബൈലും ചെരുപ്പും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്

വയനാട് മീനങ്ങാടിയില്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ക്കറ്റ് റോഡിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വട്ടത്തുവയല്‍ കോളനിയിലെ ഉണ്ണികൃഷ്ണന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്.
സംശയാസ്പദമായ സാഹചര്യത്തില്‍ കിണറിന് സമീപം മൊബൈലും ചെരുപ്പും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























