Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കാസര്‍ഗോഡെ 19കാരി മോഡലിനെ ചതിച്ച് പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ഡിമ്പിള്‍ ഡോളിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; രാജസ്ഥാന്‍ സ്വദേശിയായ ഡിമ്പില്‍ പല യുവതികളേയും ട്രാപ്പിലാക്കിയതായി റിപ്പോര്‍ട്ട്; രാജസ്ഥാന്‍കാരിയായ മോഡലിന് പ്രായത്തില്‍ കവിഞ്ഞ പക്വത

20 NOVEMBER 2022 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

രാജസ്ഥാന്‍കാരിയായ ഡിമ്പിള്‍ ലാമ്പ എന്ന ഡോളിയ്ക്ക് വളരെ പ്രായമുണ്ടെന്ന് തോന്നിയെങ്കില്‍ തെറ്റി. അവര്‍ക്കും പീഡിപ്പിക്ക പെണ്‍കുട്ടിയെ പോലെ 19 വയസ് മാത്രമാണ് പ്രായം. എന്നാല്‍ കൈയ്യിലിരുപ്പ് എത്രയോ വലുത്. ഡിമ്പിള്‍ ഡോളിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. രാജസ്ഥാന്‍ സ്വദേശിയായ ഡിമ്പില്‍ പല യുവതികളേയും ട്രാപ്പിലാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

കൊച്ചിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ബാറില്‍ കൊണ്ടുപോയത് ഡിമ്പിള്‍ ഡോളിയെന്ന് വ്യക്തമായി. ബിയറില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി, സഞ്ചരിക്കുന്ന വാഹനത്തില്‍ 45 മിനിട്ടോളം ക്രൂരപീഡനം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ബിയറില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കെണിയില്‍പ്പെടുത്തിയാണ് കൂട്ടമാനഭംഗത്തിനിരയാക്കിയതെന്ന് മോഡല്‍ വെളിപ്പെടുത്തിയതോടെ ബലാത്സംഗം, കടത്തിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍ക്കൊപ്പം ഗൂഢാലോചനയും ചുമത്തി പൊലീസ് അന്വേഷണം വിപുലീകരിച്ചു.

 



ഏതാനും വര്‍ഷങ്ങളായി കൊച്ചിയില്‍ മോഡലിംഗ് രംഗത്തുള്ള രാജസ്ഥാന്‍കാരിയായ ഡിമ്പിള്‍ ലാമ്പ. ഡി.ജെ.പാര്‍ട്ടിക്കെന്ന് പറഞ്ഞാണ് ഡിമ്പിള്‍ ഹോട്ടലിലേക്ക് കൊണ്ടുപോയതാണെന്ന് യുവതി മൊഴി നല്‍കി. എറണാകുളം മെഡി. കോളേജില്‍നിന്ന് യുവതിയെ അവരുടെ ആവശ്യപ്രകാരം ഡിസ്ചാര്‍ജ് ചെയ്തു.

കാര്യമായ പരിക്കില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തി. യുവതിയും കൂട്ടുകാരിയും താമസിച്ചിരുന്ന കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ റൂമില്‍ നിന്ന് സംഭവദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. തേവര അറ്റ്‌ലാന്റിസിലെ ഹോട്ടലിലെ ഡാന്‍സ് ഫ്‌ളോര്‍ പൊലീസ് സീല്‍ ചെയ്തു. ഹോട്ടലിലെയും വാഹനം സഞ്ചരിച്ച പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. വാഹനത്തിലും ഫൊറന്‍സിക് പരിശോധന നടത്തി.

 



ഡി.ജെ പാര്‍ട്ടിക്ക് ശേഷം മദ്യപിക്കവേ കുഴഞ്ഞുവീണ യുവതിയെ മഹീന്ദ്ര ഥാറില്‍ കയറ്റി നഗരത്തില്‍ ഒരു മണിക്കൂറോളം ചുറ്റി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. കാസര്‍കോട് സ്വദേശിയായ യുവതി പ്രായപൂര്‍ത്തിയാകും മുമ്പ് ഫോര്‍ട്ടുകൊച്ചി സ്വദേശിയെ വിവാഹം ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കി. യുവാവിനെതിരെ പോക്‌സോകേസും കുടുംബാംഗങ്ങള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസുമെടുത്തിരുന്നു. പിന്നീട് കൊച്ചിയില്‍ തങ്ങി മോഡലിംഗ്, സീരിയല്‍ രംഗത്ത് തുടര്‍ന്നു. ഒ.ടി.ടി പ്‌ളാറ്റ്‌ഫോമില്‍ ടി.വി.സീരിസിലും അഭിനയിച്ചിട്ടുണ്ടെന്ന് അറിയുന്നു.

അതേസമയം ഒന്നാം പ്രതി പി.എസ്.വിവേക് (26), രണ്ടാം പ്രതി സുധീപ് (27), മൂന്നാം പ്രതി നിധിന്‍ (25) നാലാം പ്രതി ഡിമ്പിള്‍ ലാമ്പ (ഡോളി -19) എന്നിവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാഹനയുടമയായ വിവേക് ഏവിയേഷന്‍ കോഴ്‌സിന് ശേഷം ഗള്‍ഫില്‍ എയര്‍ലൈന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. സുധീപ് ബി.ടെക്കുകാരനാണ്. നിഥിന്‍ ഡ്രൈവറാണ്. മൂവരും കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്.

ഡി.ജെ.പാര്‍ട്ടിക്കെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടുപോയതാണെന്ന് യുവതി മൊഴി നല്‍കി . ബാറില്‍ വെച്ച് തന്ന ബിയറില്‍ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്ന് യുവതി പറയുന്നു. അവശയായ തന്നോട് ഡിമ്പിള്‍ സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞു. വാഹനത്തില്‍ സഞ്ചരിക്കവെ മൂവരും പീഡിപ്പിച്ചു. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി തന്നെന്നും അവിടെവെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. 45 മിനിറ്റോളമാണ് സഞ്ചരിക്കുന്ന വാഹനത്തിനുള്ളില്‍ വച്ച് പത്തൊന്‍പതുകാരിയെ ബലാത്സംഗം ചെയ്തത്. പിന്നെ ബാറില്‍ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും യുവതി പറഞ്ഞു.

വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി ഡിമ്പിളും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാന്‍സ് ബാറിലേക്കാണ് ഇവര്‍ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവര്‍. രാത്രി പത്തുമണിയോടെ പെണ്‍കുട്ടി ബാറില്‍ കുഴഞ്ഞു വീണു. മദ്യലഹരിയില്‍ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് തങ്ങളുടെ വാഹനത്തില്‍ കയറ്റുകയായിരുന്നു. തുടര്‍ന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (6 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (14 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (43 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (52 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends