ലക്ഷദ്വീപില്‍ പോക്‌സോ കേസ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ... ലക്ഷദ്വീപില്‍ ആദ്യമായാണ് ഒരു കേസില്‍ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്

ലക്ഷദ്വീപില്‍ പോക്‌സോ കേസ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. മൂസ കുന്നുഗോത്തി, ഭാര്യ നൂര്‍ജഹാന്‍ ബന്ദരഗോതി എന്നിവരെ കവരത്തി പോക്സോ പ്രത്യേക കോടതിയാണ് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്.
ലക്ഷദ്വീപില്‍ ആദ്യമായാണ് ഒരു കേസില്‍ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പത്ത് വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി തടവില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പരസ്യപ്പെടുത്തുകയുമാണ് പ്രതികള്‍ക്ക് എതിരെയുള്ള കുറ്റം.
"
https://www.facebook.com/Malayalivartha


























