തിരൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.... ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

തിരൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അബ്ദുള്‍ സലാം, അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
കക്ക വാരല്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.
അതേസമയം മലപ്പുറം തിരൂര്‍ പുറത്തൂരില്‍ തോണി മറിഞ്ഞ് രണ്ട് സ്ത്രീകളാണ് ഇന്നലെ മരിച്ചിരുന്നു. റുഖിയ (60), സൈനബ (54) എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴയിലെ തുരുത്തില്‍നിന്ന് കക്ക ശേഖരിക്കാന്‍ പോയ ഒരേ കുടുംബത്തിലെ ആറു പേരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ വൈകുന്നേരം ഏഴരയോടെയായിരുന്നു അപകടം നടന്നത്. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവില്‍ വച്ചാണ് തോണി മറിഞ്ഞത്.
അപകടത്തില്‍പെട്ട ബീവാത്തു, റസിയ എന്നിവരെ ആലത്തിയൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഐ.സി.യുവിലാണ്. ഇവര്‍ക്കൊപ്പമുണ്ടായ സലാം, അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























