പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍

പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.രണ്ടത്താണി സ്വദേശി റിജാസിനെയാണ് വളാഞ്ചേരി സി.ഐ യും സംഘവും അറസ്റ്റ് ചെയ്തു. പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡനത്തിനിരയാത്തിയ കേസിലാണ് കോളേജ് വിദ്യാര്‍ത്ഥിയും 19 വയസ്സുകാരനുമായ രണ്ടത്താണി സ്വദേശി കുറ്റിപ്പുറത്ത് തൊടി വീട്ടില്‍ റിജാസിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.
നാട്ടുകാരിയായ പെണ്‍കുട്ടിയെ റിജാസ് നിരന്തരമായി പീഡനത്തിന് ഇരയാക്കിവരികയായിരുന്നു.
പെണ്‍കുട്ടി സംഭവം രക്ഷിതാക്കളോട് തുറന്നു പറയുന്നതോടെയാണ് പീഡനകഥ പുറം ലോകം അറിയുന്നത്.
രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയും ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ വളാഞ്ചേരി സി.ഐ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമം വര്‍ദ്ധിച്ചുവരികയാണെന്നും രക്ഷിതാക്കള്‍ കുട്ടികളുമായി അകലുന്നതുകാരണമാണ് പലപ്പോഴും അവര്‍ സത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതെന്നും വളാഞ്ചേരി സി.ഐ കെ.ജി സുരേഷ് പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























