ഫെയ്സ്ബുക് വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഢിപ്പിച്ചു; പ്രതിയെ പോലീസ് പിടിക്കൂടി റിമാൻഡ് ചെയ്തു; ജാമ്യം കിട്ടിയതോടെ പ്രതി ഒളിവിൽ പോയി; ഒടുവിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായിരിക്കുന്നത്. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ സ്വദേശി ജിന്റോ കുര്യനാണ് (36) അറസ്റ്റിലായിരിക്കുന്നത്. 2015ലായിരുന്നു സംഭവ വികാസങ്ങൾ അരങ്ങേറിയത്. ഫെയ്സ്ബുക് വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി. ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
എന്നിട്ട് ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു. ജിന്റോയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കുറ്റപത്രവും സമർപ്പിക്കുകയും ചെയ്തു. ഇതിനിടയ്ക്കായിരുന്നു ജാമ്യം കിട്ടിയപ്പോൾ ഒളിവിൽ പോകുകയായിരുന്നു. തടിയിട്ടപറമ്പ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാലിന്‍റെ മേൽ നോട്ടത്തിൽ എസ്എച്ച്ഒ വി.എം.കേഴ്സൻ, സബ് ഇൻസ്പെക്ടർ ഒ.വി.സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ.ജയൻ, പി.എം.ഷമീർ, മാഹിൻ ഷാ, സിപിഒ ബോബി ടി.ഏല്യാസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജിന്റോയെ പിടികൂടാൻ പോലീസ് പ്രത്യേക ടീമിനെ രൂപീകരിക്കുകയായിരുന്നു.
ആന്‍ഡമാൻ നിക്കോബാർ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഒടുവിൽ വയനാട്ടിലെ കൽപ്പറ്റയിൽ നിന്നും അറസ്റ്റ് ചെയ്തു. ഒരു മാസമായി ഇയാൾ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യുകയായിരുന്നു.കൽപറ്റയിൽ നിന്നും ബെംഗളൂരുവിലേക്ക് കടക്കുന്നതിനിടയിൽ പൊലീസ് പിടികൂടി.
https://www.facebook.com/Malayalivartha


























