വൈകിട്ട് ട്രിപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ ഒരു സംഘം ആളുകൾ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി വെട്ടി പരിക്കേൽപ്പിച്ചു; കണ്ണൂരിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് ക്രൂരതയ്‌ക്ക് പിന്നിലെന്ന് പൊലീസ്

കണ്ണൂരിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേൽക്കുകയുണ്ടായി. തലശ്ശേരി ഇടയിൽ പീടികയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ യശ്വന്തിനാണ് വെട്ടേറ്റത്. തലശ്ശേരി വടക്കുമ്പാട് ന്യൂമാഹി സ്വദേശിയാണ് യശ്വന്ത്. വെട്ടേറ്റ് യുവാവ് ഗുരുതരാവസ്ഥയിലാണ് ഉള്ളത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ യശ്വന്ത്. സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു യശ്വന്ത്. വൈകിട്ട് ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു സംഘം ആളുകൾ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
ശേഷം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. പ്രതികളെ കുറിച്ച് സൂചനകൾ കിട്ടിയിട്ടില്ല. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. എന്തായാലും ആര്‍എസ്എസ് പ്രവര്‍ത്തകൻ ഗുരുതരാവസ്ഥയിലാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha






















