കാഞ്ഞങ്ങാട് വടിവാളുമായി കാറിൽ കറക്കം : യുവാവ് പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട് വടിവാളുമായി കാറിൽ കറങ്ങുകയായിരുന്ന യുവാവിനെ പിടികൂടി പോലീസ്. സംഭവത്തിൽ പുല്ലൂർ കൊടവലം തട്ടുമ്മൽ ഹൗസിലെ പി. രാജ ഹരി (31)യെ ആണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഹൊസ്ദുത് ഇൻസ്പെക്ടർ കെ. പി ഷൈൻ, എസ്.ഐ ആർ. ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 12.45-ന് ആണ് സംഭവം നടന്നത്. തുടർന്ന് കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപത്ത് വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് യുവാവിനെ വടിവാളുമായി കണ്ടെത്തിയത്.
ഇന്നലെ കെ.എൽ – 14 ടി 1334 കാറിൽ മടിയൻ ഭാഗത്തു നിന്നും പുതിയകോട്ട ഭാഗത്തേക്ക് പോവുകയായിരുന്നു യുവാവ്. കാറിന്റെ ഡിക്കിയിൽ ആണ് വടിവാൾ സൂക്ഷിച്ചിരുന്നത്. 60 സെൻറീമീറ്ററോളം നീളം വരുന്ന വലിയ പിടിയോട് കൂടിയ വടിവാളാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha

























