Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

അദാനിയും പിണറായിയും തമ്മിൽ രഹസ്യ ചർച്ച, അദാനിക്ക് നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് പിണറായിയെ ഭയപ്പെടുത്തു, വിഴിഞ്ഞത്ത് സംഭവിക്കാൻ പോകുന്നതെന്ത്? അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്കെത്താൻ നിർദേശം, എല്ലാം നശിപ്പിക്കും...!

28 NOVEMBER 2022 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

വിഴിഞ്ഞം സമരം പൊളിക്കാൻ അദാനിയും പിണറായി വിജയനും തമ്മിൽ രഹസ്യ ചർച്ച നടന്നതായി സൂചന. വിഴിഞ്ഞത്ത് അദാനിക്കെതിരെ സമരം ചെയ്യുന്നവരെ സകുടുംബം നശിപ്പിക്കാനാണ് സർക്കാരിൻ്റെ പദ്ധതി. ലത്തീൻ സമുദായം ഒന്നടങ്കം എതിരായാലും സാരമില്ലെന്നാണ് സർക്കാരിൻ്റെ നിലപാട്. ഒരു കാരണവശാലും അദാനിയെ പിണറായി പിണക്കില്ല. കാരണം പിണറായിക്ക് അദാനിയെ പേടിയാണ്.

അദാനിക്ക് നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് പിണറായിയെ ഭയപ്പെടുത്തുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് വിഴിഞ്ഞം സമരം പൂർണമായും ഇല്ലാതാക്കാനാണ് സർക്കാർ പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.രാത്രി വൈകിയും വിഴിഞ്ഞം പോലീസ് സ്റ്റേഷൻ വളഞ്ഞ നൂറു കണക്കിന് മത്സ്യ തൊഴിലാളികൾക്ക് സർക്കാർ തങ്ങളെ വഞ്ചിച്ചതായി അറിയാം. അദാനിക്ക് മുന്നിൽ മൂത്രമൊഴിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തങ്ങളെ രക്ഷിക്കാനാവില്ലെന്ന് അവർക്കറിയാം. തങ്ങളുടെ വോട്ടു വാങ്ങിജയിച്ച ആൻ്റണി രാജു കൂടി തങ്ങളെ വഞ്ചിച്ചതായി സമരക്കാർ കരുതുന്നു.

വിഴിഞ്ഞത്ത് സമരാനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയ സാഹചര്യത്തിൽ സജ്ജരായിരിക്കാൻ തിരുവനന്തപുരത്തെ പൊലീസിന് ഉന്നതർ നിർദേശം നൽകി കഴിഞ്ഞു. അവധിയിലുള്ള ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്കെത്താൻ നിർദേശിച്ചു. വിഴിഞ്ഞത്തിനു പുറമേ മറ്റു തീരദേശമേഖലയിലും ജാഗ്രതാ നിർദേശമുണ്ട്. അതായത് വിഴിഞ്ഞം സമരം പൊളിക്കാനാണ് സർക്കാരിൻെറ തീരുമാനം.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം തുടരാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. തുടര്‍ സമരപരിപാടികളും പ്രഖ്യാപിക്കും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ലത്തീന്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. യൂജിൻ പെരേര വിശ്വാസികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു തന്നെ ആഘാതം സൃഷ്ടിക്കുമെന്നും സർക്കുലറിൽ പറയുന്നു.

ശനിയാഴ്ച, വിഴിഞ്ഞം തുറമുഖനിര്‍മാണ പ്രദേശത്തേക്ക് നിര്‍മാണസാമഗ്രികള്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ വന്‍ സംഘര്‍ഷമുണ്ടായിരുന്നു. വിഴിഞ്ഞം സമരക്കാരും സമരത്തെ എതിര്‍ക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി. പൊലീസുകാര്‍ക്ക് ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പാറയുമായി എത്തിയ ലോറികള്‍ പൊലീസ് മടക്കി അയച്ചു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം തുടരുകയാണ്.

വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ഒന്നാം പ്രതിയായത് സഭയെ ഞെട്ടിച്ചു. സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് ആണ് രണ്ടാം പ്രതി. ഇവർ ഉൾപ്പെടെ അൻപതോളം വൈദികരാണ് പ്രതിപ്പട്ടികയിലുള്ളത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.

പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 96 പേരുടെ പ്രതിപ്പട്ടികയാണ് എഫ്ഐആറിൽ ചേർത്തിട്ടുള്ളത്.

നേരത്തേ മോൺസിഞ്ഞോർ യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികരെ പ്രതിചേർത്ത് വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി, തുറമുഖ നിർമാണത്തെ എതിർക്കുന്ന സമരസമിതിക്കെതിരെ ഒൻപത് കേസുകളും തുറമുഖ നിർമാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും എടുത്തിരുന്നു. ലഭിക്കുന്ന പരാതികൾ പ്രകാരമാണ് കേസെടുത്തതെന്നാണ് പൊലീസ് അറിയിച്ചത്.

അതിജീവന സമരത്തെ പ്രകോപിപ്പിച്ചതാണ് സംഘർഷത്തിനു കാരണമെന്ന് യൂജിൻ പെരേര പറഞ്ഞു. ഒരു വിഭാഗം കല്ലെറിയാനും അധിക്ഷേപിക്കാനും തയാറായെന്നും അവർക്ക് സർക്കാർ ഒത്താശ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. പ്രശ്ന പരിഹാരത്തിന് തയാറാണെന്നും എന്നാൽ രേഖമൂലമുള്ള ഉറപ്പുവേണമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ തുറമുഖ വിരുദ്ധ സമരത്തിന്റെ 130–ാം ദിവസമായ തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷം കയ്യാങ്കളിയിലും കല്ലേറിലുമെത്തിയിരുന്നു. പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളിൽ നിർമാണത്തിനുള്ള പാറക്കല്ലുകൾ എത്തിയതോടെയാണു സംഘർഷത്തിനു തുടക്കമായത്. സംഘർഷത്തിൽ തുറമുഖ വിരുദ്ധ സമരസമിതിയിലെ 16 പേർക്കും അനുകൂല സമര സമിതിയിലെ 4 പേർക്കും പരുക്കേറ്റിരുന്നു.

വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാര്‍ ഒത്താശയോടെയാണു നടക്കുന്നത്. സര്‍ക്കാരിന്‍റേത് വികൃതമായ നടപടികളെന്നും സമരസമിതി കണ്‍വീനര്‍ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയും തുറമുഖ നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത് വിഴിഞ്ഞത്തെ സമരക്കാരെ ഒതുക്കാൻ വേണ്ടിയായിരുന്നു.എന്നാൽ

കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു.

കേസിൽ കക്ഷി ചേർക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിച്ചിരുന്നു. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നതായിരുന്നു ആവശ്യം. വിഴിഞ്ഞം തുറമുഖം നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നീക്കം.

എന്നാൽ സമരത്തിൽ മന്ത്രി ആൻറണി രാജുവിൻെറ പിന്തുണ ലഭിക്കുന്നില്ല എന്നതാണ് സത്യം.സമരത്തിന് ആൻ്റണി രാജുവിൻ്റെ സഹായം കിട്ടിയില്ലെന്നാണ് അതിരൂപതയുടെ പരാതി.ലത്തീൻ അതിരൂപതക്ക് ഫലത്തിൽ നഷ്ടമായിരിക്കുന്നത് നിയമപരമായ സംരക്ഷണമാണ്.50 ശതമാനം പൂർത്തിയായ പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് വിഴിഞ്ഞം സമരക്കാർക്ക് വിനയായത്. വിഴിഞ്ഞത്തെ നിയമലംഘനങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് പകരം പദ്ധതി തന്നെ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് സമര സമിതിക്ക് വിനയായത്.

ലത്തീൻ അതിരൂപതയുടെ പിന്തുണയോടെ ജയിച്ചിട്ടും ആൻ്റണി രാജു തങ്ങളെ സഹായിച്ചില്ലെന്ന ചിന്ത സമുദായ നേതാക്കൾക്കുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ പോലും ആൻറണി രാജു തയ്യാറായിട്ടില്ല.എന്നാൽ വിഴിഞ്ഞം വിവാദം പരിഹരിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് മന്ത്രി ആൻ്റണി രാജു പറഞ്ഞത്. ഇത് ആൻറണി രാജുവിൻ്റെ കരിയറിന് ദോഷം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

ആൻറണി രാജുവിന് പകരം ഗണേഷ് കുമാറാണ് ഗതാഗത മന്ത്രിയാകേണ്ടിയിരുന്നത്. എന്നാൽആൻറണി രാജുവിന് മന്ത്രി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടത് ലത്തീൻ അതിരൂപതയാണ്. മന്ത്രി സ്ഥാനത്ത് എത്തിയ ആൻറണി രാജു സമുദായത്തെ ബലി കൊടുത്തതായി ലത്തീൻ അതിരൂപത കരുതുന്നു.

ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തെത്തിക്കുന്നതിൽ സി പി എമ്മിനും മുഖ്യമന്ത്രിക്കും താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തെ മന്ത്രിയാക്കുന്നത് വിവാദങ്ങൾക്ക് വഴിപ്പെടുന്നതിന് തുല്യമാണെന്ന് സി പി എം കരുതി.. യു ഡി എഫ് സർക്കാരിൽ മന്ത്രിയായിരിക്കെ ഗണേശ് കുമാർ തിരികൊളുത്തിയ വിവാദങ്ങൾ പിണറായിക്കും പാഠമായി മാറിയിരുന്നു. ലത്തീൻ രൂപതയുടെ ആവശ്യം ഉയർന്നപ്പോൾ തന്നെ അൻ്റണി രാജുവിന് നറുക്ക് വീണതിന് പിന്നിൽ ഇതും ഒരു കാരണമാണ്.

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിനു വേണ്ടി സർക്കാർ പൊന്നുംവില നൽകി ഏറ്റെടുത്ത ഏക്കർ കണക്കിന് ഭൂമി ഉമ്മൻ ചാണ്ടി സർക്കാർ അദാനിക്ക് കൈമാറിയിരുന്നു. സർക്കാർ പണം ഒരു സ്വകാര്യ കമ്പനിക്ക് തീറെഴുതി കൊടുത്തത് തീർച്ചയായും അഴിമതി തന്നെയാണെന്നാണ് തുറമുഖ കരാറിനെ കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരുടെ കണ്ടെത്തിയിരുന്നു.എന്നാൽ പിണറായി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ റിപ്പോർട്ട് പിണറായി തന്നെ മുക്കി.

പദ്ധതിയിലെ വിവാദ വ്യവസ്ഥകൾക്കെതിരെ കമ്മീഷൻ രംഗത്തെത്തിയിരുന്നു. പദ്ധതിക്കായി സർക്കാർ ആവശ്യത്തിലേറെ ഭൂമിയാണ് അക്വയർ ചെയ്തതെന്ന് കമ്മീഷൻ കണ്ടെത്തി . പദ്ധതിച്ചെലവ് രണ്ട് വർഷത്തിനുള്ളിൽ അൻപത് ശതമാനത്തിലേറെ വർധിപ്പിച്ചതിന് ന്യായീകരണമില്ലെന്നം കമ്മീഷൻ കണ്ടെത്തി. മുൻ സർക്കാരിന്റെ നടപടികളെ പൂർണമായും അനുകൂലിച്ചാണ് കമ്പനി പ്രതിനിധി സിറ്റിംഗിൽ സംസാരിച്ചത്. എന്നാൽ കോടികണക്കിന് രൂപക്ക് സർക്കാർ അക്വയർ ചെയത ഭൂമിയുടെ മൊത്തം അവകാശം ഒരു സ്വകാര്യ കമ്പനിക്ക് എങ്ങനെ നൽകുമെന്ന് കമ്മീഷൻ ചോദിച്ചു. കരാറിലെ വ്യവസ്ഥകൾക്കെതിരെ സിഎജി നടത്തിയ പരാമർശങ്ങളെ തുടർന്നാണ് പിണറായി സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. പദ്ധതിയിലെ കരാർ വ്യവസ്ഥകൾ തിരുത്താനാവില്ലെന്ന നിലപാടിലാണ് പിണറായി സർക്കാർ.

യഥാർത്ഥത്തിൽ വിഴിഞ്ഞത്ത് നിർമ്മാണം തുടരുന്ന തുറമുഖം കേരള സർക്കാരിന്റെ വകയല്ല. അത് അദാനിയുടെ വകയാണ്. സംസ്ഥാന സർക്കാർ നൽകുന്ന പണം കൂടി ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. എന്നാൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി തരേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. വർഷങ്ങളോളം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം അദാനിക്കായിരിക്കും. തുറമുഖത്തിൽ ആരു പ്രവേശിക്കണമെന്ന് തീരുമാനിക്കുന്നതും അദാനി തന്നെയായിരിക്കും. ചുരുക്കത്തിൽ മുല്ലപ്പെരിയാർ പോലെ ഒരു പണം പാഴാക്കൽ പദ്ധതിയായി വിഴിഞ്ഞം മാറും. അങ്ങനെയാണെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു പദ്ധതി എന്നാണ് വിവരമുള്ളവർ ചോദിക്കുന്നത്.

സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി അദാനിക്ക് പണയം വയ്ക്കാം എന്ന വ്യവസ്ഥ എങ്ങനെയാണ് ആവിർഭവിച്ചതെന്ന് കമ്മീഷൻ ചോദിച്ചപ്പോൾ സർക്കാർ അഭിഭാഷകന് മിണ്ടാട്ടമുണ്ടായിരുന്നില്ല. സർക്കാർ മാറിയെങ്കിലും നയം മാറിയില്ല എന്ന സംഭവമാണ് ഇതിലൂടെ തെളിഞ്ഞത്. അങ്ങനെയാണെങ്കിൽ സർക്കാർ ഭൂമി പണയം വയ്ക്കാമെന്ന വ്യവസ്ഥ ദുർവിനിയോഗം ചെയ്യരുതെന്ന വ്യവസ്ഥ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നും കമ്മീഷൻ ചോദിച്ചു. അതിനും മറുപടി ഉണ്ടായിരുന്നില്ല.

2013 ൽ 69 കോടിയായിരുന്ന പദ്ധതി ചെലവ് 2015ൽ 934 കോടിയായത് എങ്ങനെയാണെന്നും കമ്മീഷൻ ആരാഞ്ഞു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസിനോടാണ് കോടതി ഇക്കാര്യം ചോദിച്ചത്. അപ്പോൾ കേന്ദ്രം പറഞ്ഞത് അനുസരിച്ചാണ് സംസ്ഥാന സർക്കാർ ഇക്കാര്യങ്ങൾ ചെയ്തതെന്ന് ജെയിംസ് വർഗീസ് പറഞ്ഞു. തുറമുഖത്തിന് വേണ്ടി അമേരിക്കൻ കമ്പനി നടത്തിയ പഠനങ്ങൾ ഹാജരാക്കാൻ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാർ പണം സ്വകാര്യ വ്യക്തിയുടെ സ്വകാര്യ കമ്പനിക്ക് തീറെഴുതി കൊടുത്തിട്ടും ഒന്നും സംഭവിക്കാത്ത നാടാണ് നമ്മുടേത്. നാളെ കരാർ ഒപ്പിട്ട ഉമ്മൻ ചാണ്ടിക്ക് വിഴിഞ്ഞം കാണണമെങ്കിലും അദാനിയുടെ ടിക്കറ്റെടുക്കേണ്ടി വരും.ഏതായാലും അദാനി ജയിക്കും. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികൾ തോൽക്കും. അതാണ് സംഭവിക്കാൻ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 minute ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (18 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (31 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (48 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (52 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends