എം.സി റോഡിൽ കോട്ടയം കുറവിലങ്ങാട് കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു : അപകടം കുറവിലങ്ങാട് പോലീസ് സ്റ്റേഷന് മുന്നിൽ ; മരിച്ചത് തോട്ടുവാ സ്വദേശി വി. കെ തോമസ്..ഗുരുതരമായി പരിക്കേറ്റതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തോമസ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു...

എംസി റോഡിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യാത്രക്കാരൻ മരിച്ചു. കുറവിലങ്ങാട് പോലീസ് സ്റ്റേഷന് മുന്നിൽ എം.സി റോഡിൽ കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ വയോധികൻ മരിച്ചത്. തോട്ടുവാ ജയ് ഗിരി വഴുതനപ്പള്ളിൽ വി. കെ തോമസാണ് (73) മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തോമസ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഏഴരയോടെ കുറവിലങ്ങാട്ട് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം. കോട്ടയത്ത് നിന്നും നിലമ്പൂരിലേയ്ക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് തോമസ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ തോമസിനെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിച്ചു. സംഭവത്തിൽ കുറവിലങ്ങാട് പോലീസ് കേസെടുത്തു.
തോമസിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം നവംബർ 30 ബുധനാഴ്ച മൂന്ന് മണിയ്ക്ക് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് ജയ് ഗിരി ക്രിസ്തു രാജ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
https://www.facebook.com/Malayalivartha
























