മലപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം : ശരീരം തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം. മാത്രമല്ല മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം മലപ്പുറം തിരൂര്‍ കന്മത്ത് ആണ് സംഭവം നടന്നത്. പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മാത്രമല്ല പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്താണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
കൂടാതെ മൃതദേഹം തെരുവുനായ്ക്കളും മറ്റും കടിച്ചുകീറിയ നിലയിലായിരുന്നു. സംഭവത്തിൽ, കല്പകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























