തൃശ്ശൂരിൽ ലഹരിവേട്ട; 25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ ഗുരുവായൂരിൽ അറസ്റ്റിൽ

തൃശ്ശൂരിൽ ലഹരിയുമായി യുവാക്കൾ ഗുരുവായൂരിൽ അറസ്റ്റിൽ. ഗുരുവായൂരിൽ ഹാഷിഷ് ഓയിലുമായാണ് രണ്ട് യുവാക്കൾ അറസ്റ്റിലായത്. 25 ലക്ഷത്തോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും പിടികൂടിയത്.
സംഭവത്തിൽ പുന്നവലിയപറമ്പ് പുതുവീട്ടിൽ ഷെഫീക്, (36) വാടാനപ്പിള്ളി ഗന്നേശമംഗലം പണിക്കവീട്ടിൽ മകൻ ഷായി (25) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇന്നലെ ഗുരുവായൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ വാഹനത്തെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അതേസമയം ദിവസങ്ങളായി ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് പേരകം ഭാഗത്ത് വച്ച് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha


























