പാതികത്തിക്കരിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ച നിലയിൽ; കൊലപ്പെടുത്തിയ ശേഷം മാലിന്യക്കൂമ്പാരത്തിലിട്ടു തീ കൊളുത്തി; പൊലീസ് അന്വേഷണം നടത്തുന്നു

മലപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം പാതികത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുനാവായ കന്മനത്താണ് തെരുവു നായ്ക്കൾ കടിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാക്കകൾ എന്തോ കൊത്തി വലിക്കുന്നതു കണ്ട നാട്ടുകാരെത്തി ശ്രദ്ധിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
ഇരിങ്ങാവൂർ വളപ്പിൽ അലവിക്കുട്ടിയുടെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. നവജാത ശിശുവിനെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിലിട്ടു തീ കൊളുത്തിയശേഷം മണ്ണിട്ടു മൂടുകയായിരുന്നു. മൃതദേഹം തെരുവുനായ്ക്കൾ പിന്നീട് മാന്തിയെടുത്ത് കടിച്ചു പറിച്ചുവെന്നാണ് നിഗമനം.
സമീപ പ്രദേശങ്ങളിൽ ഒട്ടേറെ വീടുകളുണ്ട്. പ്രതികളെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചതായാണു വിവരം. ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൽപ്പകഞ്ചേരി പൊലീസ് അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha
























