തൃശൂരില്‍ സഹോദരനോടൊപ്പം ബൈക്കില്‍ ആശുപത്രിയില്‍ പോയി മടങ്ങവേ ഷാള്‍ ബൈക്കിന്റെ ടയറില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം... അമ്മയുടെ വേര്‍പാട് താങ്ങാനാവാതെ നിലവിളിച്ച് മക്കള്‍

തൃശൂരില്‍ സഹോദരനോടൊപ്പം ബൈക്കില്‍ ആശുപത്രിയില്‍ പോയി മടങ്ങവേ ഷാള്‍ ബൈക്കിന്റെ ടയറില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം... അമ്മയുടെ വേര്‍പാട് താങ്ങാനാവാതെ നിലവിളിച്ച് മക്കള്‍.
മേലൂര്‍- കുവക്കാട്ടുകുന്ന് സത്യന്റെ ഭാര്യ രേഖയാണ് (46) മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ നോര്‍ത്ത് ചാലക്കുടിയിലായിരുന്നു അപകടം നടന്നത്.
തലവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം സഹോദരനോടൊപ്പം ബൈക്കില്‍ മടങ്ങവേയായിരുന്നു അപകടം സംഭവിച്ചത്.യാത്രയ്ക്കിടെ ഷാള്‍ ബൈക്കിന്റെ ടയറില്‍ കുടുങ്ങി രേഖ റോഡിലേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായിരുന്നു.
"
https://www.facebook.com/Malayalivartha























