Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

പ്രണയിച്ച് ഗർഭിണിയാക്കി വിദേശത്തേയ്ക്ക് മുങ്ങി: മകൾ ജനിച്ച് ഒന്നര വർഷത്തിന് ശേഷം തിരികെ എത്തി ബന്ധം പുതുക്കി ഇരുവരുമായി മടങ്ങി: കാമുകിയെയും മകളെയും ഒഴിവാക്കാൻ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തി: വെള്ളൂർകോണം സ്വദേശിനി ദിവ്യയുടെയും കുഞ്ഞിന്റെയും തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞത് പതിനൊന്ന് വർഷത്തിന് ശേഷം....

29 NOVEMBER 2022 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

പതിനൊന്ന് വർഷത്തിനു മുൻപ് കാണാതായ ഊരുട്ടമ്പലം വെള്ളൂർകോണം സ്വദേശിനി ദിവ്യയെയും മകളെയും കൊലപ്പെടുത്തിയെന്ന് കാമുകന്റെ വെളിപ്പെടുത്തൽ. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകന്‍ മാഹിന്‍ കണ്ണ് ആണ് കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തിയെന്ന് മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചു. കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും പ്രതി കൊന്നത്. മാഹിന്‍കണ്ണിന്‍റെ ഭാര്യ റുഖിയക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പൊലീസ് കണ്ടെത്തി.

വിദ്യയെയും കുഞ്ഞിനെയും പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നല്‍കിയ മൊഴി. കേസില്‍ തുടക്കത്തിൽ ഗുരുതര വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. ഇരുവരെയും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. നെയ്യാറ്റിൻകര അസി.പൊലീസ് സൂപ്രണ്ട് പരാഷിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച്, ഡിസിആർബി ഡിവൈഎസ്പിമാരും പൂവാർ, മാറനല്ലൂർ, സൈബർ സെൽ ഇൻസ്പെക്ടർമാരും അടങ്ങുന്ന 15 അംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല നല്കിരുന്നത്. പൂവച്ചൽ വേങ്ങവിളയിൽ ‍നിന്നും ഊരുട്ടമ്പലം വെള്ളൂർകോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യ(വിദ്യ)യും മകൾ ഗൗരിയെയും 2011 ഓഗസ്റ്റ് 11മുതലാണ് കാണാതായത്.

19-ാം വയസ്സില്‍ മാഹീന്‍ ദിവ്യയെ പ്രണയിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു പോയതാണ് തുടക്കം. മൂന്നു മാസം കഴിഞ്ഞു രണ്ടുപേരും രാധയുടേയും ജയചന്ദ്രന്റേയും അടുത്തു തിരിച്ചുവന്ന് മാപ്പു ചോദിച്ചു. മകളേയും അവള്‍ സ്‌നേഹിച്ച പുരുഷനേയും സ്വീകരിക്കാന്‍ തയ്യാറായ അച്ഛനും അമ്മയും രാധയെ നിയമപരമായി വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായില്ല. നിര്‍ബ്ബന്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞതു വിശ്വസിച്ച് ഒരു പകല്‍ മുഴുവന്‍ രജിസ്ട്രാര്‍ ഓഫീസില്‍ മകളുമായി കാത്തുനിന്നെങ്കിലും എത്തിയില്ല. ഗര്‍ഭിണി ആയിരുന്ന ദിവ്യയെ അവിടെയാക്കിയിട്ട് 'മനു' ഗള്‍ഫിലേക്ക് എന്നു പറഞ്ഞു പോവുകയും ചെയ്തു. പിന്നെ വന്നത് കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍.

 

യാദൃച്ഛികമായി ദിവ്യ എടുക്കാനിടയായ ഒരു ഫോണ്‍ കോളില്‍നിന്നാണ് മനു മാഹീനാണെന്നും വേറെ ഭാര്യയും മക്കളുമുണ്ടെന്നും അറിഞ്ഞത്. മാഹീനെ കൂട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ സംഘം ചേര്‍ന്നു വന്നപ്പോള്‍ അയല്‍ക്കാര്‍ പൊലീസില്‍ അറിയിച്ചു. ദിവ്യയുടേയും കുഞ്ഞിന്റേയും കൂടെ ജീവിച്ചുകൊള്ളാമെന്ന് പൊലീസ് 'എഴുതിവയ്പിച്ചു' വിട്ടു. വൈകുന്നേരം വരാമെന്നു പറഞ്ഞ് അന്നുതന്നെ കൂട്ടുകാര്‍ക്കൊപ്പം പോയ ആള്‍ ഗള്‍ഫിലേക്കു മടങ്ങുകയാണെന്നു വിളിച്ചുപറഞ്ഞു. പിന്നെ വന്നത് ഒരു വര്‍ഷം കഴിഞ്ഞ്. അതുകഴിഞ്ഞു വൈകാതെയാണ് ദിവ്യയും കുഞ്ഞുമായി പോയത്.

2011 ഓഗസ്റ്റ് 11ന് വൈകിട്ട് ദിവ്യയേയും മകളെയും കൂട്ടികൊണ്ടു പോയത്. പിന്നീട് ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മകളെയും കുഞ്ഞിനെയും കാണാതായി 2 ദിവസത്തിനുശേഷം മാതാവ് രാധ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം മാഹീന്റെ സ്വദേശമായ പൂവാർ സ്റ്റേഷനിലും പരാതി നൽകി. ഇവിടെ പരാതി നൽകി പുറത്തിറങ്ങിയ രാധ അപ്രതീക്ഷിതമായി മാഹീനെ കണ്ടു. കയ്യോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പൊലീസ് കാര്യങ്ങൾ തിരക്കി. വിവാഹിതനും പിതാവുമായ മാഹീൻ അന്ന് പറഞ്ഞത് ദിവ്യയേയും മകളെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുന്നു എന്നായിരുന്നു.

 

വേളാങ്കണ്ണിയിൽ നിന്ന് ദിവ്യയെ കൂട്ടി കൊണ്ടുവരാമെന്നു സമ്മതിച്ച് പോയ മാഹീനെ പിന്നീട് ദിവ്യയുടെ വീട്ടുകാർ കണ്ടിരുന്നില്ല. 2019ൽ മാറനല്ലൂർ പൊലീസ് വീണ്ടും ഈ കേസിന്റെ ഫയൽ ‍തുറന്നു. മാഹീനു നോട്ടിസ് നൽകി വിളിപ്പിച്ചു. അന്ന് സ്റ്റേഷനിലെത്തിയ മാഹീൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ഒടുവിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. സ്റ്റേഷനിൽ വിളിപ്പിക്കുന്നത് കമ്മിഷൻ തടഞ്ഞതായാണ് പൊലീസ് പറയുന്നത്. തുടക്കം മുതൽ മാറനല്ലൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കേസിൽ കാര്യമായ അന്വേഷണം നടത്തിയില്ല.

മാഹീനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 10 മാസത്തിനുള്ളിൽ അൺനോൺ എന്നെഴുതി ഫയൽ ക്ലോസ് ചെയ്തു. കാണാതായ ദിവ്യയും മകളും ജീവനോടെ ഉണ്ടോ എന്നത് സംബന്ധിച്ച് ഒരറിവും വീട്ടുകാർക്ക് ഇല്ല. മാഹീൻ ഇപ്പോഴും നാട്ടിലുണ്ടെന്നു ദിവ്യയുടെ ബന്ധുക്കൾ പറയുന്നു. അടുത്തിടെ വീണ്ടും ദിവ്യയുടെ തിരോധാന കേസ് അന്വേഷണം ജില്ലാ സി ബ്രാഞ്ച് ആരംഭിക്കുകയായിരുന്നു. മാഹീനെ വിളിപ്പിച്ചു. അപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വിവിധ തലങ്ങളിൽ പരാതിയുമായി പോകാനാണ് മാഹീൻ ശ്രമിച്ചതെന്നാണ് പുറത്ത് വന്ന വിവരം.

കെട്ടിടനിര്‍മ്മാണ കരാറുകാരന്റെ സഹായിയായ ജയചന്ദ്രന്‍ ആഴ്ചയിലൊരിക്കലായിരുന്നു പണിസ്ഥലത്തുനിന്നു വരുന്നത്. വീട്ടില്‍ അമ്മയും രണ്ടു പെണ്‍കുട്ടികളും മാത്രം. മൂത്തതാണ് ദിവ്യ. കാട്ടാക്കടയില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിക്കാന്‍ പോയതിന്റെ അടുത്ത് സ്ഥിരമായി മീന്‍വണ്ടിയുടെ ഡ്രൈവറായി വന്നപ്പോഴാണ് മാഹീനെ പരിചയപ്പെടുന്നത്. മനു എന്നാണ് പേരു പറഞ്ഞിരുന്നത്. പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്നും ഈ ബന്ധത്തില്‍നിന്നു പിന്മാറണമെന്നും അമ്മ ആവര്‍ത്തിച്ചു വിലക്കിയിരുന്നു. കുറച്ചുമാസം വിട്ടുനിന്നെങ്കിലും പിന്നെയും അവര്‍ കാണുകയും സംസാരിക്കുകയും ചെയ്തു.

 

മകള്‍ സ്വയം തെരഞ്ഞെടുത്ത ജീവിതത്തില്‍ സംഭവിച്ച ദുരന്തത്തില്‍ ദു:ഖിതരായിട്ടും അവളെ വിഷമിപ്പിക്കാതെ അമ്മയും അച്ഛനും കൂടെ നിന്നു. ഒരു ബുദ്ധിമുട്ടും വരാതെ നോക്കി. വിവരങ്ങളൊന്നും അറിയിക്കുകയോ അന്വേഷിക്കുകയോ ചെയ്യാത്ത മാഹീനെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടുമ്പോള്‍ കൂടെ ആ അമ്മയും അച്ഛനും ഉരുകി. മറ്റൊരു നല്ല ജീവിതം കിട്ടാതിരിക്കില്ല എന്ന് ദിവ്യയ്ക്കു പ്രത്യാശ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു. മകളുടെ ജീവിതം പ്രതീക്ഷിക്കാത്ത വിധം മാറിപ്പോയതിന്റെ പേരില്‍ സ്വന്തം കുടുംബത്തില്‍ എല്ലാവരുടേയും മുന്നില്‍ താന്‍ ഒറ്റപ്പെട്ടുപോയ അനുഭവം 'അമ്മ രാധ മാധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞുകൊണ്ടായിരുന്നു പറഞ്ഞത്. പതിനൊന്ന് വർഷത്തിന് ശേഷമാണ് തിരോധാനം കൊലപാതകമാണെന്ന് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (10 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (27 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (40 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (57 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

Malayali Vartha Recommends