കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപത്ത് സ്വകാര്യ വ്യക്തി നിക്ഷേപിച്ച മാലിന്യം നീക്കി തുടങ്ങി; സ്വകാര്യ വ്യക്തി മാലിന്യം തള്ളിയത് പത്തോളം ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകുന്നിടത്ത്, ജെസിബി ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്തു

പാലക്കാട് കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപത്ത് സ്വകാര്യ വ്യക്തി നിക്ഷേപിച്ച മാലിന്യം നീക്കി തുടങ്ങിയിരിക്കുകയാണ്. പത്തോളം ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകുന്നിടത്ത് സ്വകാര്യ വ്യക്തി മാലിന്യം തള്ളുകയാണ് ചെയ്തത്. ഇതേതുടര്‍ന്ന് ലിങ്ക് റോഡിലാണ് ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ജെസിബി ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
അതോടൊപ്പം തന്നെ കെഎസ്ആര്‍ടിസിയുടെ ഗ്യാരേജിന് സമീപത്തായാണ് സ്വകാര്യവ്യക്തി ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. ബില്‍ഡിംഗ് വേസ്റ്റും, കക്കൂസ് മാലിന്യവും ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ തട്ടിയിരുന്നു. പുതിയ ടെര്‍മിനല്‍ പണി പൂര്‍ത്തിയാകുമ്പോള്‍ കുഴിയടക്കാന്‍ വേണ്ടി നീക്കിവച്ച കെട്ടിടാവശിഷ്ടമെന്നാണ് വിശദീകരണമെങ്കിലും കുഴിയടക്കാന്‍ ഇവ ഉപയോഗിച്ചതുമില്ല കക്കൂസ് മാലിന്യങ്ങള്‍ അടക്കം കെഎസ്ആര്‍ടിസി ഭൂമിയില്‍ കെട്ടിക്കിടക്കാനും തുടങ്ങിയിട്ടുണ്ട്.
കൂടാതെ ബസ്റ്റാന്‍ഡ് ഉദ്ഘാടനം കഴിഞ്ഞിട്ടും സ്ഥലപരിമിതി മൂലം ബസുകള്‍ ഇപ്പോഴും ലിങ്ക് റോഡില്‍ തന്നെ ആണ് നിര്‍ത്തിയിടുന്നത് തന്നെ. പത്തോളം ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകുന്ന സ്ഥലത്താണ് മാലിന്യങ്ങള്‍ ഇതുപോലെ കുന്ന് പോലെ കൂട്ടിയിട്ടിരിക്കുന്നത്.ഇന്ന് രാവിലെ 10 മണിയേടെ മാലിന്യ നീക്കം ആരംഭിക്കുകയുണ്ടായി. മാലിന്യം നിക്ഷേപിക്കാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം കെഎസ്ആര്‍ടിസി ബസുകള്‍ പുതിയ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായിട്ടും ലിങ്ക് റോഡില്‍ തന്നെ പാര്‍ക്ക് ചെയ്യുന്നത് മറ്റ് വാഹനയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
https://www.facebook.com/Malayalivartha

























