ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും ഗതാഗത പിഴയിൽ 50 ശതമാനം ഇളവ്; ഷാർജയും ഇളവ് പ്രഖ്യാപിച്ചത് അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകൾക്ക് പിന്നാലെ, ഡിസംബർ ഒന്ന് മുതൽ അടുത്തവർഷം ജനുവരി 20 വരെയുള്ള കാലാവധിക്കിടയിൽ ഇളവോടെ പിഴ തിരിച്ചടക്കാം

ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും ഗതാഗത പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ. അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകൾക്ക് പിന്നാലെയാണ് ഷാർജയും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിന് മുൻപുണ്ടായ ഗതാഗത പിഴകൾക്കാണ് ഇളവ് നൽകുന്നത്. ഡിസംബർ ഒന്ന് മുതൽ അടുത്തവർഷം ജനുവരി 20 വരെയുള്ള കാലാവധിക്കിടയിൽ ഇളവോടെ പിഴ തിരിച്ചടക്കാവുന്നതാണ്. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റേതാണ് ഈ തീരുമാനം.
അതോടൊപ്പം തന്നെ അജ്മാനിൽ നവംബർ 11ന് മുൻപ് ലഭിച്ച ട്രാഫിക് പിഴകൾക്കാണ് ഇളവ് ലഭിക്കുന്നത്. ജനുവരി ആറ് വരെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. ഉമ്മുൽഖുവൈനിൽ ഒക്ടോബർ 31ന് മുൻപ് ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ആറ് വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.
അതേസമയം ഇതിന് പുറമെ അബൂദബിയിൽ 35 ശതമാനം യാത്ര പിഴയിളവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗതാഗതനിയമലംഘന പിഴ 60 ദിവസത്തിനുള്ളില്‍ അടച്ചാല്‍ 35 ശതമാനം ഇളവ് ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ അടച്ചാല്‍ 25 ശതമാനമാണ് ഇളവ് പ്രഖ്യാപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























