ആരിഫ് മുഹമ്മദ് ഖാന് ഗവർണർ പദവിയിൽ ഇരിക്കാൻ അര നിമിഷം പോലും അർഹതയില്ല; കോടതിയുടെ പരിഗണയിലുള്ള വിഷയമാണെന്ന് പോലും വക വെക്കാതെ രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലു വിളിച്ചു കൊണ്ട് ക്രിമിനലുകൾക്ക് വേണ്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത് നിയമ വിരുദ്ധമെന്ന് ഡിവൈഎഫ്ഐ

കേരളം ഏറെ ചർച്ച ചെയ്ത കൊടകര കള്ളപ്പണക്കേസിൽ അടക്കം ബിജെപി നേതാക്കൾ പ്രതിയായ അനേകം ക്രിമിനൽ കേസുകളിൽ അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയെ തട്ടി കൊണ്ട് പോകൽ അടക്കം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെ പ്രതിയായ ക്രിമിനൽ കേസുകളാണ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അട്ടിമറിക്കാൻ ശ്രമിച്ചത്.
കോടതിയുടെ പരിഗണയിലുള്ള വിഷയമാണെന്ന് പോലും വക വെക്കാതെ രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലു വിളിച്ചു കൊണ്ട് ക്രിമിനലുകൾക്ക് വേണ്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത് നിയമ വിരുദ്ധം മാത്രമല്ല, ഭരണഘടനാ വിരുദ്ധവുമാണ്.
കള്ളപ്പണ കേസ് ഉൾപ്പെടുന്ന രാജ്യദ്രോഹ കേസുകൾ അട്ടിമറിക്കാനാണ് ഗവർണർ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ ആജ്ഞാനുവർത്തിയായി സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഗവർണർ രാജ്ഭവനെ മാരാർജി ഭവനാക്കി മാറ്റി കൊണ്ടിരിക്കുകയാണ്.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി ഒഴിഞ്ഞ് ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha

























