മൃതദേഹം ചിതയില്‍ വെയ്‌ക്കുന്നതിന് മുന്‍പ് കൊലപാതക കഥ പുറത്തറിഞ്ഞു; അമ്മയെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍

പനച്ചിക്കാട് സ്വദേശി സതിയെ കൊലപ്പെടുത്തിയ ബിജു അറസ്റ്റിലായി. അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകന്‍ അറസ്റ്റിലളിത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേയാണ് 80-കാരി സതി മരണപ്പെടുന്നത്. മൃതദേഹം ചിതയില്‍ വെയ്‌ക്കുന്നതിന് മുന്‍പ് പോലീസിന് തോന്നിയ സംശയമാണ് കൊലപാതകം പുറംലോകമറിയാന്‍ കാരണമായത്.
അമ്മയ്‌ക്ക് വീഴ്ചയില്‍ പരിക്കേറ്റന്നാണ് ആശുപത്രിയില്‍ എത്തിച്ച സമയത്ത് ബിജു മൊഴി നല്‍കിയത്. എന്നാല്‍ ഇയാളുടെ ചവിട്ടേറ്റാണ് സതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി കള്ള മൊഴി നല്‍കിയതായും പോലീസ് കണ്ടെത്തി. ചികിത്സയിലിരിക്കുമ്ബോഴും അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.
സതിയുടെ മൃതദേഹം ചിതയില്‍ വെയ്‌ക്കുന്നതിന് മുന്‍പാണ് കൊലപാതകമാണെന്ന സംശയം പോലീസിനുണ്ടായത്. ഇതോടെ സംസ്‌കാര ചടങ്ങുകള്‍ ഒഴിവാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുകയായിരുന്നു. പോസ്റ്റമോര്‍ട്ടത്തിലാണ് ചവിട്ടേറ്റാണ് സതി കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചിങ്ങവനം പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























