പോക്കറ്റിൽ തന്നെ ഇരുന്ന ഭാഗ്യം; കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷം തയ്യൽ തൊഴിലാളിക്ക്; അടിച്ചത് സമ്മാനം ഇല്ല എന്ന് കരുതി പോക്കറ്റിൽ വച്ച ലോട്ടറി

ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത് തയ്യൽ തൊഴിലാളിക്ക്. പെരുവ മൂർക്കാട്ടുപടിയിലെ വിഷ്ണു ടെയ്‌ലേഴ്സ് ഉടമയാണ് പതിച്ചേരിൽ കനിൽ കുമാറിനാണ് ഈ ഭാഗ്യം. കുമാറിനാണ്. ഇന്നലെ ഉച്ചയോടെ വെള്ളൂർ സ്വദേശിയായ ലോട്ടറി ഏജന്റ് കടയിൽ വന്നപ്പോഴാണ് സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കനിൽ കുമാർ എടുത്തത്. വൈകുന്നേരം ഫലം നോക്കിയപ്പോൾ സമ്മാനമൊന്നും ഇല്ലെന്നു കരുതി. പക്ഷെ കനിൽ കുമാർ ലോട്ടറി കളയാതെ പോക്കറ്റിൽ തന്നെ വച്ചിരിക്കുകയായിരുന്നു.
പിന്നീട് ഒരു വായ്പയുടെ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോൾ കടയ്ക്കു സമീപമുള്ള സുഹൃത്താണ് കനിൽ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം എന്ന് വിളിച്ചറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് മുളക്കുളം സർവീസ് സഹകരണ ബാങ്കിൽ ഏൽപിച്ചു. മുൻപ് 50000, 500, 100 എന്നിങ്ങനെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ പ്രസന്നയും കനിൽ കുമാറിനൊപ്പം തയ്യൽ ജോലി ചെയ്യുകയാണ്. മകൻ വിഷ്ണു പോളിടെക്നിക് വിദ്യാർഥിയാണ്. ഞീഴൂർ പാറശേരിയിലാണു വീട്. 7 വർഷമായി മൂർക്കാട്ടുപടിയിൽ വാടകയ്ക്കു താമസിക്കുകയാണ്.
https://www.facebook.com/Malayalivartha

























