പീരുമേട് സത്രം എയര്‍സ്ട്രിപ്പ് റണ്‍വേയില്‍ ചെറുവിമാനം പറന്നിറങ്ങി, എന്‍.സി.സി.യുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു 80 വിമാനമാണ് സത്രം എയര്‍സ്ട്രിപ്പില്‍ ഇന്നലെ പറന്നിറങ്ങിയത്, എന്‍.സി.സി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നല്‍കലാണ് എയര്‍സ്ട്രിപ്പിലൂടെയുള്ള ലക്ഷ്യം

പീരുമേട് സത്രം എയര്‍സ്ട്രിപ്പ് റണ്‍വേയില്‍ ചെറുവിമാനം പറന്നിറങ്ങി, എന്‍.സി.സി.യുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു 80 വിമാനമാണ് സത്രം എയര്‍സ്ട്രിപ്പില്‍ ഇന്നലെ പറന്നിറങ്ങിയത്, എന്‍.സി.സി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നല്‍കലാണ് എയര്‍സ്ട്രിപ്പിലൂടെയുള്ള ലക്ഷ്യം
സത്രം എയര്‍സ്ട്രിപ്പ് റണ്‍വേയില്‍ ചെറുവിമാനം പറന്നിറങ്ങി. എന്‍.സി.സി.യുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു 80 വിമാനമാണ് സത്രം എയര്‍സ്ട്രിപ്പില്‍ ഇന്നലെ പറന്നിറങ്ങിയത്. വണ്‍ കേരള എയര്‍ സ്‌ക്വാഡ്രന്‍ തിരുവനന്തപുരം കമാന്റിംഗ് ഓഫിസര്‍ എ. ജി. ശ്രീനിവാസനായിരുന്നു ട്രയല്‍ ലാന്‍ഡിംഗിന്റെ മെയിന്‍ പൈലറ്റ്. ത്രീ കേരള എയര്‍ സ്‌ക്വാഡ്രന്‍ കൊച്ചി ഗ്രൂപ്പ് ക്യാപ്ടന്‍ ഉദയ രവിയായിരുന്നു കോ പൈലറ്റ്.
എന്‍.സി.സി. കേഡറ്റുകളുടെ പരിശീലനത്തിനായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിന്റെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്.
650 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ നിര്‍മ്മാണം, നാല് ചെറു വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഹാംഗറിന്റെ നിര്‍മ്മാണം, താമസ സൗകര്യം ഉള്‍പ്പെടെ 50 വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന സൗകര്യം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
എന്‍.സി.സി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നല്‍കലാണ് എയര്‍സ്ട്രിപ്പിലൂടെ ലക്ഷ്യമിടുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയ്ക്ക് എയര്‍സ്ട്രിപ്പ് സഹായകരമാകും. എയര്‍ഫോഴ്സ് വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനുമാകും.
മുമ്പ് എയര്‍സ്ട്രിപ്പില്‍ ചെറുവിമാനം ഇറക്കാനായി രണ്ട് തവണ ശ്രമിച്ചിരുന്നങ്കിലും സമീപത്തുള്ള മണ്‍ത്തിട്ട കാരണം ലാന്‍ഡിംഗിന് സാധിച്ചിരുന്നില്ല, തടസം നീക്കം ചെയ്താണ് മൂന്നാം തവണ വിജയകരമായി വിമാനം ഇറക്കിയത്.
" f
https://www.facebook.com/Malayalivartha






















