Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വാനോളം ഉയര്‍ന്നിട്ടും താഴെ... ലോകകപ്പില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വമ്പന്‍ അട്ടിമറി; ജയിച്ചിട്ടും ജര്‍മനിയ്ക്ക് അകത്ത് കടക്കാനിയില്ല; പുറത്തേക്കുള്ള വാതിലാണ് തുറന്നത്; സ്‌പെയിനെ അട്ടിമറിച്ച് ജപ്പാന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്

02 DECEMBER 2022 09:43 AM IST
മലയാളി വാര്‍ത്ത

ഒരേ സമയം കണ്ണീരും അതേസമയം മറുവശത്ത് സന്തോഷപ്പെരുമഴയും കണ്ട ദിനമായിരുന്നു ഇന്നലെ. ജയിച്ചിട്ടു പോലും പുറത്തേയ്ക്ക് പോകേണ്ടി വന്നത് ജര്‍മന്‍ ആരാധകരെ വല്ലാതെ സങ്കടത്തിലാഴ്ത്തി. അതേസമയം ജപ്പാന്‍ ഇരച്ച് കയറിയത് ജപ്പാന്‍ ആരാധകരെയും തോറ്റിട്ടും വിജയിച്ച സ്‌പെയിന്‍ ആരാധകരെയും സന്തോഷത്തിലാക്കി.

അങ്ങനെ ഖത്തര്‍ ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ സ്‌പെയിനിനെ അട്ടിമറിച്ച ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി.

ജപ്പാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും മികച്ച ഗോള്‍ വ്യത്യാസത്തിന്റെ കരുത്തില്‍ സ്‌പെയിന്‍ ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ഫുട്‌ബോളില്‍ ഒന്നും അസാധ്യമല്ലെന്ന് ജപ്പാന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഖലീഫ സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തില്‍ സ്‌പെയിനെ അട്ടിമറിച്ച് ജപ്പാന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്ക്.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ സ്‌പെയിനെ അട്ടിമറിച്ചത്. ജപ്പാനോടു തോറ്റെങ്കിലും, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്കയെ ജര്‍മനി തോല്‍പ്പിച്ചതോടെ സ്‌പെയിന്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നുകൂടി.

ഡിസംബര്‍ അഞ്ചിന് അല്‍ ജനൗബ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികള്‍. പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കോസ്റ്റോറിക്കക്കെതിരെ ജയം അനിവാര്യമായിരുന്ന ജര്‍മനി ജയം നേടിയെങ്കിലും ജപ്പാന്റെ അട്ടിമറിയോടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ജര്‍മനിക്കെതിരെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് കോസ്റ്റോറിക്ക അട്ടിമറിക്കുമെന്ന് തോന്നിച്ചെങ്കിലും മൂന്ന് ഗോള്‍ കൂടി മടക്കി ജര്‍മനി വിജയം പിടിച്ചെടുത്തു. സ്‌പെയിനും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത് ഏഷ്യക്കും അഭിമാനനേട്ടമായി. ഇതാദ്യമായാണ് ജപ്പാന്‍ തുടര്‍ച്ചയായ ലോകകപ്പുകളില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.

തോറ്റെങ്കിലും കോസ്റ്റോറിക്കയെ 7-0ന് തോല്‍പ്പിച്ചതിന്റെ മികച്ച ഗോള്‍ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനക്കാരായി സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഒരു ഘട്ടത്തില്‍ ജര്‍മനിക്കെതിരെ കോസ്റ്റോറിക്ക 2-1 ലീഡെടുത്തപ്പോള്‍ സ്‌പെയിനും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്ന ഘട്ടത്തിലായെങ്കിലും ജര്‍മനി വൈകാതെ സമനില ഗോള്‍ നേടിയത് സ്‌പെയിനിന് രക്ഷയായി.

സ്‌പെയിന്‍ 7-0ന് തകര്‍ത്തുവിട്ട കോസ്റ്റോറിക്കക്കെതിരെ വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ജര്‍മനി ഗ്രൗണ്ടിലിറങ്ങിയത്. പത്താം മിനിറ്റില്‍ തന്നെ സെര്‍ജ് ഗ്‌നാബ്രി ജര്‍മനിക്ക് ലീഡ് നല്ഡകിയപ്പോള്‍ ഗോള്‍മഴയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ആദ്യ പകുതിയില്‍ ജര്‍മനിയെ പിന്നീട് ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന കോസ്റ്റോറിക്ക രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ യെല്‍സിന്‍ ജേഡയിലൂടെ സമനില ഗോള്‍ നേടി ജര്‍മനിയെ ഞെട്ടിച്ചു.

സമനില ഗോള്‍ നേടിയതോടെ വിജയഗോളിനായി പിന്നീട് കോസ്റ്റോറിക്കയുടെ ശ്രമം. അതിലവര്‍ വിജയം കാണുകയും ചെയ്തു. 70-ാം മിനിറ്റില്‍ യുവാന്‍ പാബ്ലോ വര്‍ഗാസ് കോസ്റ്റോറിക്കയെ മുന്നിലെത്തിച്ചതോടെ ജര്‍മനി മാത്രമല്ല സ്‌പെയിനും ഞെട്ടി. കാരണം കോസ്റ്റോറിക്ക ജയിച്ചാല്‍ സ്‌പെയിനും പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്താവുമായിരുന്നു.

എന്നാല്‍ മൂന്ന് മിനിറ്റിനകം കയ് ഹാവെര്‍ട്‌സ് സമനില ഗോള്‍ നേടി ജര്‍മനിയെ ഒപ്പമെത്തിച്ചു. കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിയിരിക്കെ ഹാവെര്‍ട്‌സിന്റെ രണ്ടാം ഗോളില്‍ ജര്‍മനി ജയം ഉറപ്പിച്ചു. 89-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രുഗ് ഒരു ഗോള്‍ കൂടി കോസ്റ്റോറിക്കന്‍ വലയിലെത്തിച്ച് ജയം ആധികാരികമാക്കിയെങ്കിലും ആ ജയത്തിനും ജര്‍മനിയെ പ്രീ ക്വാര്‍ട്ടറിലെത്തിക്കാനായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (14 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (26 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (36 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (57 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends