Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സരിത എസ് നായരെ വധിക്കാന്‍ മുന്‍ ഡ്രൈവര്‍ ഭക്ഷണത്തില്‍ സ്ലോ പോയ്‌സണ്‍ കലര്‍ത്തിയെന്ന കേസ്... വധശ്രമക്കേസ് എടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന വിനുകുമാറിന് മുന്‍ ജാമ്യം, ഡിസംബര്‍ 3 മുതല്‍ 6 വരെ രാവിലെ 10 മണി മുതല്‍ 5 മണി വരെ പരിമിതമായ കസ്റ്റഡിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണം

02 DECEMBER 2022 07:25 AM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസ് പ്രതി സരിത എസ് നായരെ വധിക്കാന്‍ ഭക്ഷണത്തില്‍ സ്ലോ പോയ്‌സണ്‍ കലര്‍ത്തിയെന്ന ആരോപണത്തിലെടുത്ത വധ ശ്രമക്കേസിലെ പ്രതി മുന്‍ ഡ്രൈവര്‍ വിളവൂര്‍ക്കല്‍ സ്വദേശി ബി. വിനുകുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.



ഡിസംബര്‍ 3 മുതല്‍ 6 വരെ രാവിലെ 10 മണി മുതല്‍ 5 മണി വരെ പരിമിതമായ കസ്റ്റഡിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണം. തുടര്‍ന്ന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യക്കാലയളവില്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരേയോ ഭീഷണിപ്പെടുത്തുകയോ തെളിവു നശിപ്പിക്കാനോ പാടില്ല. ചോദ്യം ചെയ്ത് ആയുധങ്ങളോ മറ്റു തെളിവുകളോ അന്വേഷണ ഉദ്യോസ്ഥന് ശേഖരിക്കാം.


ഈ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ 50,000 രൂപയുടെ ജാമ്യ ബോണ്ടില്‍ വിട്ടയക്കണം. മജിസ്‌ട്രേട്ട് കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളം വിടരുത്. അന്വേഷണവുമായി സഹകരിക്കണം.



ഇരയുമായോ പ്രധാന സാക്ഷികളുമായോ നേരിട്ടോ മറ്റു തരത്തിലോ ആശയ വിനിമയം പാടില്ല എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണുവിന്റേതാണുത്തരവ്. താന്‍ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ജാമ്യ ഹര്‍ജിയില്‍ പ്രതി പറഞ്ഞിരുന്നു.



തന്റെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യപ്പെടുന്നതാണ്. കോടതി കല്‍പ്പിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാന്‍ താന്‍ തയ്യാറാണ്.ചെയ്യാത്ത കുറ്റത്തിന് കുറ്റസമ്മത മൊഴിക്കായി തന്നെ കസ്റ്റഡിയില്‍ വെച്ച് മാനസികമായും ശാരീരികമായും ക്രൈംബ്രാഞ്ച് പീഡിപ്പിക്കും.



സരിതയുടെ ഡ്രൈവര്‍ കം ബോഡീ ഗാര്‍ഡായിരുന്ന തനിക്ക് സരിതയുടെ എല്ലാ രഹസ്യങ്ങളുമറിയാവുന്നതാണ്. താന്‍ ഇടക്ക് സരിതയുമായി അഭിപ്രായ വ്യത്യാസമുണ്ടായി തെറ്റിപ്പിരിഞ്ഞതില്‍ വച്ചുള്ള വൈരാഗ്യത്താല്‍ താന്‍ രഹസ്യങ്ങള്‍ പുറത്ത് വിടുമെന്ന് മുന്‍കൂട്ടി കണ്ട് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കള്ളക്കേസ് എടുപ്പിച്ചതെന്നാണ് വിനു കുമാറിന്റെ പ്രത്യാരോപണം.


തന്റെ വീടും പരിസരവും സെര്‍ച്ച് നടത്തിയപ്പോള്‍ തന്റെ ഭാര്യയും മക്കളും മാത്രമാണുണ്ടായിരുന്നതെന്നും യാതൊന്നും ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല. തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടയക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം കൊടുക്കണമെന്നാവശ്യപ്പെട്ടാണ് സി ആര്‍ പി സി വകുപ്പ് 438 പ്രകാരമുള്ള മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ആവശ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (14 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (26 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (36 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (57 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends