Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി

17 NOVEMBER 2015 03:07 PM IST
മലയാളി വാര്‍ത്ത.

നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്ത്. കോളജ് കാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോടു യോജിപ്പില്ലെന്നു വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. കോഴിക്കോട് ഫാറൂഖ് കോളജില്‍ വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കുന്നതു സംബന്ധിച്ചു വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പ്രതികരണം. എന്നാല്‍ വിവാദം സംബന്ധിച്ച് ഫാറൂഖ് കോളജില്‍ നിന്നും പരാതി ലഭിച്ചിട്ടില്ല. കേരളത്തിലെ കോളജുകളില്‍ ഒരിടത്തും ഇടകലര്‍ന്നിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസ് മുറിയില്‍ ഇടകലര്‍ന്നിരിക്കുന്നതു ഫാറൂഖ് കോളജ് അധികൃതര്‍ തടഞ്ഞതിനെ ചോദ്യംചെയ്തതിനെ തുടര്‍ന്നു ബിഎ സോഷ്യോളജി വിദ്യാര്‍ഥി കെ. ദിനുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്ത നടപടി സ്റ്റേ ചെയ്യുകയായിരുന്നു.

അതേസമയം മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് കെഎസ്‌യു പ്രസിഡന്റ് വി എസ് ജോയി ആവശ്യപ്പെട്ടു. കലാലയങ്ങളെ ദേവാലയങ്ങളോ ക്ഷേത്രങ്ങളാക്കാനോ അനുവദിക്കില്ലെന്നും ജോയ് പറഞ്ഞു. അബ്ദുറബ്ബിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. എന്നാല്‍, മന്ത്രിയെ അനുകൂലിക്കുന്ന നിലപാടാണ് കെ എം ഷാജി എംഎല്‍എയും എംഇഎസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂറും കൈക്കൊണ്ടത്. മന്ത്രിയുടെ അഭിപ്രായത്തില്‍ തെറ്റില്ലെന്ന് ഇരുവരും പ്രതികരിച്ചു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവേറെ സീറ്റില്‍ മാത്രമേ ഇരിക്കാവൂ എന്ന് കോളേജില്‍ നിയമമുണ്ടെന്നും അത് പാലിക്കാത്തവര്‍ തന്റെ ക്ലാസിലിരിക്കേണ്ടെന്നാണ് സംഭവദിവസം അദ്ധ്യാപകന്‍ പറഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഒരുമിച്ചിരിക്കുന്നതിനും സംസാരിക്കുന്നതിനും ക്യാമ്പസില്‍ വിലക്കുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നേരത്തെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ കോളേജിന്റെ സല്‍പ്പേര് കളയരുതെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇത് കൂടാതെ ഫാറൂഖ് കോളേജ് വിഷയത്തില്‍ പുറത്താക്കിയവരെ അനുകൂലിച്ച് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ കോളേജ് അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്ത സംഭവവും വിവാദമായിരുന്നു. കോഴിക്കോട് അരീക്കോട് സുല്ല മുസ്ലാം സയന്‍സ് കോളേജിലെ അദ്ധ്യാപകന്‍ ഷെഫീഖിനെയാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പുറത്താക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (50 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends