പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയതായും ഭീഷണിപ്പെടുത്തിയതായും പരാതി. ഇന്നലെ രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. പൊലീസ് പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തില്‍ ആക്കുകയായിരുന്നു. ഇന്ന് രാവിലെ കുടുംബം എത്തി സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.
അമ്പലവയല്‍ പൊലീസിനെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. പീഡനത്തിന് ഇരയായ 23കാരിയുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്തു നിര്‍ത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം.
പെണ്‍കുട്ടി ജോലി ചെയ്ത വീട്ടില്‍ നിന്നാണ് പീഡനം ഉണ്ടായത് എന്നാണ് പരാതി. ജോലിയ്ക്കു നിന്ന വീട്ടിലെ പിതാവും മകനും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത് എന്നാണ് പരാതി.
https://www.facebook.com/Malayalivartha

























