Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി

28 MARCH 2026 11:19 PM IST
മലയാളി വാര്‍ത്ത

ഒരു യുവതി നടത്തിയ സാഹസം സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. തന്റെ വളര്‍ത്തുപൂച്ചയെ ഒരു തൊപ്പി പോലെ തലയില്‍ വെച്ച്, സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ എക്‌സില്‍ വൈറലായിരിക്കുന്നത്.

അമേരിക്കയിലെ ടാമ്പ എയര്‍പോര്‍ട്ടില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്ന് പറയപ്പെടുന്നു. വീഡിയോയില്‍ അതീവ ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന യുവതിയുടെ തലയില്‍ അനങ്ങാതെ ഇരിക്കുന്ന പൂച്ചയെ കണ്ടാല്‍ ഒരു 'ഹൈഫാഷന്‍' രോമത്തൊപ്പി ആണെന്നേ ആരും കരുതൂ. ദൂരത്ത് നിന്ന് നോക്കുമ്പോള്‍ വസ്ത്രത്തിന്റെ നിറവുമായി പൂച്ചയുടെ രോമങ്ങള്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ ഇതൊരു ജീവനുള്ള മൃഗമാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ഒരു കുപ്പി വെള്ളം പോലും സുരക്ഷാ പരിശോധന കടത്തിവിടാന്‍ സാധിക്കാത്ത സാധാരണക്കാര്‍ക്കിടയില്‍, ഇത്രയും തന്ത്രപരമായി പൂച്ചയെ കൊണ്ടുപോയ ഇവര്‍ ഒരു 'ജീനിയസ്' ആണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

എങ്കിലും, പൂച്ച സ്‌നേഹികളെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത് ആ മൃഗത്തിന്റെ ശാന്തതയാണ്. സാധാരണയായി യാത്രകളില്‍ അസ്വസ്ഥരാകാറുള്ള പൂച്ചകള്‍ ഇത്രയും സമാധാനത്തോടെ ഒരാളുടെ തലയില്‍ ഇരിക്കുന്നത് അവിശ്വസനീയമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതേസമയം, ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

സ്വന്തം പൂച്ചയെ ഒന്ന് അധികം നേരം കൈയ്യില്‍ പിടിച്ചാല്‍ തന്നെ മാന്തിക്കീറുന്ന അനുഭവമുള്ളവര്‍ക്ക്, ഈ 'പൂച്ചത്തൊപ്പി' വിദ്യ ഒരു സ്വപ്നം മാത്രമാണെന്നാണ് ഇവരുടെ പക്ഷം. ഈ വിരുതന്‍ യാത്രക്കാരി ആരാണെന്നോ, അവര്‍ എങ്ങനെ സുരക്ഷാ പരിശോധനകള്‍ മറികടന്നു എന്നോ ഉള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (5 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (10 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (13 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (30 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (35 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (39 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (42 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (45 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends