ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍

കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തി. മണിമല സ്വദേശിയുടെ മൃതദേഹത്തോട് ആണ് അനാദരവ് കാണിച്ചത്. പ്രവര്‍ത്തിക്കാത്ത ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്.
തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ ആശുപത്രി അധികൃതര്‍ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























