Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അട്ടിമറിക്കും... സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢ നീക്കങ്ങള്‍, അണിയറക്കളികള്‍ സജീവം

17 NOVEMBER 2015 07:05 PM IST
മലയാളി വാര്‍ത്ത.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ആറു മാസം മാത്രം ശേഷിക്കെ ഉദ്യോഗസ്ഥ തലത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം ശക്തമായി. ബാര്‍ക്കോഴ കേസില്‍ പഴുതുകളടച്ച അന്വേഷണ റിപ്പോര്‍ട്ട് എസ് പി സുകേശന് തയ്യാറാക്കി നല്‍കിയതുപോലെ രമേശ് ചെന്നിത്തലയെയും കെ ബാബുവിനെയും വെള്ളത്തിലാക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ബാര്‍ക്കേസില്‍ ചെന്നിത്തലയും ശിവകുമാറും ബാബുവും കുരുങ്ങുമെന്നുറപ്പായി.
അതിശക്തമായ ഇടതുപക്ഷ പിന്‍ബലമുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലുള്ളത്. കെ എം മാണിക്ക് ഉമ്മന്‍ചാണ്ടിയും സഹപ്രവര്‍ത്തകരും നല്‍കിയ അടി അതേ നാണയത്തില്‍ തിരിച്ചു കിട്ടുകയാണ് ഇപ്പോള്‍.
കെ എം മാണി രാജി വച്ചതിന്റെ പിറ്റേന്ന് രാവിലെയാണ് കെ ബാബുവിന്റെ കുരുക്ക് മുറുകിയത്. അതെങ്ങനെയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അത്ഭുതപ്പെട്ടു. ഇത്ര ടൈമിംഗില്‍ പ്രവര്‍ത്തിക്കുന്നതാരെന്ന് സര്‍ക്കാരിന് മനസിലായില്ല. ചിലര്‍ മാണിയുടെ ആരാധകരെ സംശയിക്കുക പോലും ചെയ്തു. എന്നാല്‍ ഇതെല്ലാം മാണിയെയും അത്ഭുതപ്പെടുത്തി.
ബാബു വീഴുമെന്നായപ്പോള്‍ രമേശിന് നേരെയായി യുദ്ധം. രമേശ് വീഴുമ്പോള്‍ ശിവകുമാറിനെ പിടിക്കും.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലുള്ളത്. ഇതില്‍ ഐപിഎസുകാരും ഐഎഎസുകാരുമുണ്ട്. സുകേശന് ബാര്‍ക്കോഴ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത് മുതിര്‍ന്ന ഐ പിഎസ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഇതൊന്നും കാര്യമായെടുക്കാതെ മാണിയുടെ ക്യാമ്പും സര്‍ക്കാര്‍ ക്യാമ്പും സംശയിച്ചത് കോണ്‍ഗ്രസുകാരെയാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഇക്കാര്യത്തില്‍ പൂര്‍ണമായും നിരപരാധികളല്ല അറിഞ്ഞോ അറിയാതെയോ അവര്‍ ഇടതു ഉദ്യോഗസ്ഥരുടെ കൈയ്യില്‍ ചട്ടുകമായി മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (49 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends