പേരെടുത്തതാണ് പ്രശ്‌നം.. മാണിയെ താഴെയിറക്കിയത് കാരുണ്യയോ ?

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും കെ എം മാണിയെ താഴെയിറക്കിച്ചത് കാരുണ്യ. 850 കോടി രൂപ അശരണരായ പാവങ്ങള്‍ക്ക് നല്‍കി കാരുണ്യയിലൂടെ ഉമ്മന്‍ചാണ്ടിയുടെ യശസ് ഉയര്‍ത്തിയതാണ് കെ എം മാണിക്ക് വിനയായത്.
യുഡിഎഫ് സര്‍ക്കാരിന്റെ ഖ്യാതി വര്‍ദ്ധിപ്പിക്കുന്നവരെയൊക്കെ നേരിടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് കെ എം മാണിക്കെതിരെയുള്ള ബാര്‍ക്കേസ്. കാരുണ്യയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കെ എം മാണിയും പ്രസക്തി വിളിച്ചറിയിച്ചത്. കാരുണ്യ പദ്ധതിയില്‍ ലക്ഷങ്ങള്‍ക്ക് സഹായം ലഭിച്ചതോടെയാണ് ഉമ്മന്‍ചാണ്ടി കെ എം മാണിയെ നോട്ടമിട്ടത്. എല്ലാം തന്നിലൂടെ മാത്രം എന്ന് ചിന്തിക്കുന്ന ഉമ്മന്‍ചാണ്ടി കെ എം മാണിയുടെ കഥ കഴിക്കുകയായിരുന്നു. ബാര്‍ക്കോഴ ആരോപണം ജനിച്ചതും വളര്‍ച്ച പ്രാപിച്ചതും ഇങ്ങനെയാണ്.
യുഡിഎഫ് സര്‍ക്കാര്‍ തന്നെ മെനഞ്ഞെടുത്ത കള്ളകഥ ചാനലുകാര്‍ ആഘോഷമാക്കിയതോടെ ഇടതുപക്ഷം ഏറ്റെടുക്കുകയായിരുന്നു. കാരുണ്യയുടെ യശസ് ഇല്ലാതാക്കുകയായിരന്നു ലക്ഷ്യം. ഇതിന് സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ ഒത്താശയില്ലെങ്കിലും അവര്‍ കൂടി അറിഞ്ഞു കൊണ്ടായിരുന്നു ഓപ്പറേഷന്‍. വിഎസ് അച്യുതാനന്ദനാണ് മാണിക്കെതിരെ മുന്നില്‍ നിന്നത്.
അച്യുതാനന്ദന് കെ എം മാണിയോട് മറ്റൊരു വിരോധം കൂടിയുണ്ട്. പിണറായിയുടെ നേതൃത്വത്തില്‍ കെ എം മാണി സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിച്ചുവെന്നതാണ് അച്യുതാനന്ദന്റെ ദേഷ്യം. ഇതിന് പകരം വീട്ടാന്‍ അച്യുതാനന്ദന്‍ കാത്തിരിക്കുമ്പോഴായിരുന്നു ഉമ്മന്‍ചാണ്ടിയും കൂട്ടരും കെ എം മാണിക്കെതിരെ കരുക്കള്‍ നീക്കിയത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മുഖ്യമന്ത്രിയായി സര്‍ക്കാരുണ്ടാക്കുകയാണ് വിഎസിന്റെ ലക്ഷ്യം. യുഡിഎഫ് മന്ത്രിസഭയ്ക്ക് ഗുണം ചെയ്യുന്ന ഘടകങ്ങളൊക്കെ അറിഞ്ഞ് ഇല്ലാതാക്കിയാല്‍ മാത്രമേ തനിക്ക് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂവെന്ന് വിഎസ് അച്യുതാനന്ദന്‍ വിശ്വസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























