Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഹണി ട്രാപ്പ് കേസിൽ തങ്ങളെ കുടുക്കിയത്: കൂട്ടികൊണ്ട് പോയത് ഓണം ഷൂട്ടിനെന്ന പേരിൽ; ഒഴിഞ്ഞ കാടിന് നടുവിൽ ഉള്ള വീട്ടിലേയ്ക്ക് ദേവൂനെയും, ഗോകുലിനെ മറ്റൊരു സ്ഥലത്തേയ്ക്കും എത്തിച്ചു; ലൊക്കേഷൻ വീഡിയോ ഷെയർ ചെയ്തതിന് ആൽവിൻ മുഖത്തടിച്ച ശേഷം മുഖം മൂടി ധരിപ്പിച്ച് ദേവൂനെ മറ്റൊരു വീട്ടിൽ എത്തിച്ചു: മുറിയിൽ കണ്ടപാടെ അയാൾ കടന്ന് പിടിക്കാൻ ശ്രമിച്ചു- അന്ന് സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തി ദമ്പതികൾ...

12 DECEMBER 2022 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...

ഹണി ട്രാപ്പ് കേസിൽ തങ്ങളെ കുടുക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി ഫീനിക്സ് കപ്പിൾസ് രംഗത്ത്. തങ്ങളുടെ കുടുംബത്തിലെ കുട്ടിയെ വരെ ആളുകൾ പലതും പറയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ദേവുവും ഗോകുലും സംഭവിച്ചതെന്താണെന്ന് തുറന്ന് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് തങ്ങൾ കേസ് കൊടുത്തിട്ടുണ്ടെന്നും ദമ്പതികൾ പറയുന്നു. ഒരു ഫേസ്ബുക്ക് പേജ് ഗ്രൂപ്പിന്റെ അഭിമുഖത്തിലാണ് ദമ്പതികൾ സംഭവിച്ചത് എന്താണെന്ന് വിവരിക്കുന്നത്. ഓണം ഷൂട്ടിനെന്ന പേരിൽ കൊണ്ട് പോയാണ് തങ്ങളെ കുടുക്കിയത്.

ഞങ്ങളെ അറിയുന്നവരൊക്കെ ഇപ്പോഴും കൂടെയുണ്ട്. ആരാണ് കുടുക്കിയതെന്നാണ് അവരൊക്കെ ചോദിച്ചത്. അതിൽ സന്തോഷമുണ്ട്. പക്ഷേ മറ്റുള്ളവർ ഒന്നും ആലോചിക്കാതെ കുറ്റം പറയുകയാണ്. ഒരു നാൽപ്പതിനായിരം രൂപയ്ക്ക് വേണ്ടി ഞങ്ങൾക്ക് ഹണി ട്രാപ്പ് ചെയ്യേണ്ട കാര്യമുണ്ടോ? ഞാൻ വേറൊരുത്തന്‍റെ കൂടെ പോയി എന്നൊക്കെയാണ് പറയുന്നതെന്നാണ് ദേവു അഭിമുഖത്തിൽ പറയുന്നത്. എറണാകുളത്ത് താമസിച്ചിരുന്ന തങ്ങളുടെ ഫ്ലാറ്റിലേക്ക് എത്തിയ ആൽവിൻ എന്ന വ്യക്തിയാണ് ഈ കേസിൽ കുടുക്കിയതെന്നാണ് ദമ്പതികൾ പറയുന്നത്.

ഫ്ലാറ്റ് വാങ്ങനെത്തിയ ഇയാൾ ക്യാമറാമാനാണെന്നാണ് പറഞ്ഞത്. ഫോണിൽ റീൽസ് എടുത്തിരുന്ന ഞങ്ങളോട് ക്യാമറയിൽ ഷൂട്ട് ചെയ്ത് തരാമെന്ന് പറഞ്ഞാണ് പരിചയപ്പെടുന്നത്. നാളുകൾ കഴിഞ്ഞപ്പോൾ തങ്ങൾ അടുത്ത സുഹത്തുക്കളായി അനിയനെ പോലെയാണ് ആൽവിനെ കണ്ടിരുന്നതെന്നും ദേവുവും ഗോകുലും പറയുന്നു. തങ്ങളുടെ പല വീഡിയോയും അയാളാണ് എടുത്തിരുന്നത്. പലതിലും അദ്ദേഹവുമുണ്ട്. തങ്ങളുടെ വണ്ടി ഓടിച്ചിരുന്നതും അയാളാണ്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന തന്നോട് സുഹൃത്തിന് പാലക്കാട് ഒരു വീട് എടുത്ത് കൊടുക്കണമെന്ന് ആൽവിൻ ആവശ്യപ്പെടുകയായിരുന്നെന്ന് ഗോകുൽ പറയുന്നു. സിദ്ധാർഥ് എന്നാണ് സുഹൃത്തിന്‍റെ പേര് പറഞ്ഞത്. എന്നാൽ അറസ്റ്റിലായപ്പോഴാണ് അയാളുടെ പേര് ശരത്താണെന്ന് വ്യക്തമാകുന്നത്. താൻ ബിസിനസിന് പോകുമ്പോൾ ദേവുവിനെ കൂട്ടാറില്ല. എന്നാൽ പാലക്കാട് പോകുമ്പോൾ ദേവുവിനെ കൂട്ടാൻ അയാളാണ് പദ്ധതി ഇടുന്നത്. ഓണവുമായി ബന്ധപ്പെട്ട റീൽസ് പാലക്കാട് നിന്ന് ഷൂട്ട് ചെയ്യാമെന്നാണ് ആൽവിൻ പറഞ്ഞത് ഇതനുസരിച്ചാണ് ദേവുവിനെയും കൂടെ കൂട്ടുന്നതെന്നും ഗോകുൽ പറയുന്നു.

കൽപ്പാത്തിയിൽ നിന്ന് ഓണത്തിന്‍റെ ഷൂട്ട് ചെയ്യാമെന്നാണ് പറഞ്ഞത്. നിങ്ങളുടെ വണ്ടി എടുക്കണ്ട ശരത്തിന്‍റെ വണ്ടിയിൽ പോയ്ക്കോളു. എന്‍റെ അടുത്ത സുഹത്താണെന്ന് ആൽവിൻ പറഞ്ഞു. പിറ്റേന്ന് താൻ വന്ന് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞാണ് ഞങ്ങളെ അയക്കുന്നത്. ഷൂട്ടിന് വേണ്ട വസ്ത്രങ്ങളുമായാണ് ഞങ്ങൾ പാലക്കാടേക്ക് പോയത് പോലീസ് പിടിക്കുമ്പോഴും ഇതെല്ലാം തങ്ങളുടെ കൈയ്യിലുണ്ടായിരുന്നു.

ഒഴിഞ്ഞ കാടിന് നടുവിലായിരുന്നു എന്നെ ആദ്യം കൊണ്ട് പോയ വീടെന്ന് ദേവു പറയുന്നു. ഗോകുലിനെ വേറെ സ്ഥലത്തേക്കാണ് കൊണ്ട് പോയത്. പിറ്റേന്ന് ഭക്ഷണം കൊണ്ട് വന്നപ്പോൾ ഗോകുലിനെ കാണമെന്ന് പറഞ്ഞു. അപ്പോൾ ഫോൺ തന്ന് വിളിക്കാൻ അനുവാദം നൽകി. വിളിച്ചപ്പോൾ കണക്ട് ആയില്ല. ഉടനെ ഞാൻ ലൊക്കേഷനും വീഡിയോയും ഗോകുലിന് അയച്ചു. ഇത് കണ്ട് കയറി വന്ന ശരത്ത് എന്‍റെ മുഖത്തടിച്ചു. ഞങ്ങളുടെ കാര്യങ്ങൾ തകർക്കാൻ ശ്രമിക്കുവാണോ എന്ന് ചോദിച്ചാണ് തല്ലിയത്. പിന്നീട് അര മണിക്കൂറിന് ശേഷം വന്ന് എന്നെ പിടിച്ച് വലിച്ച് വാഹനത്തിൽ കയറ്റി വേറെ ഒരു വീട്ടിലേക്ക് കൊണ്ട് വന്നു. ആ വീട്ടിൽ നിറയെ ആണുങ്ങളുണ്ടായിരുന്നു. ഇവരെന്നെ എന്തെങ്കിലും ചെയ്യുമോയെന്ന് ഭയന്നിരുന്നു. പക്ഷേ ഒന്നും ചെയ്തില്ല. ഒരു മുറിയിൽ പൂട്ടിയിട്ടു.

 

രണ്ട് മൂന്ന് ദിവസത്തേക്ക് വെള്ളം മാത്രമാണ് തന്നത്. മൂന്ന് ദിവസം കഴിഞ്ഞപ്പോ വന്ന് ഫോൺ തന്ന് ഗോകുൽ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ആൽവിനും ആ സമയത്ത് ഉണ്ടായിരുന്നു. ഉടൻ തന്നെ നീ ഞങ്ങളെ പെടുത്തിയോ എന്ന് ആൽവിനോട് ചോദിച്ചു. പിന്നെ എനിക്ക് ഫോൺ തന്നിട്ടില്ല. പിന്നെ ഗോകുലിനെ കാണുന്നതും പോലീസ് പിടിക്കുന്ന അന്നാണ്. പുറത്ത് എന്താണ് നടക്കുന്നതെന്ന് ഒന്നും അറിഞ്ഞില്ല. പിന്നെ ഭർത്താവിനടുത്തേക്ക് എന്ന് പറഞ്ഞു എന്നെയും കൂട്ടി വേറെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയും കുറച്ച് ആണുങ്ങൾ ഉണ്ടായിരുന്നു. എല്ലാവരും മുഖംമൂടി ഇട്ടിരുന്നു. തുടർന്ന് ഒരാളെ വിളിച്ച് വീട്ടിലേക്ക് വരാൻ പറയാൻ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. അന്ന് അത് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ആരെ, എന്തിന് എന്നൊന്നും പറഞ്ഞില്ല.

 

പിന്നെ ഞാൻ ഒരിടത്ത് ഇരിക്കുമ്പോൾ അയാൾ എനിക്ക് നേരെ വെടിയുതിർത്തു. ആ സമയത്താണ് അയാളുടെ കൈയ്യിൽ തോക്കുണ്ടെന്ന് ഞാൻ അറിയുന്നത്. പിന്നെ ഫോൺ തന്ന് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ വിളിച്ചു. അപ്പോ അയാൾ നീ എവിടാണെന്നാണ് ചോദിച്ചത്. പിന്നീട് ഇന്ന സ്ഥലത്തേക്ക് വരാൻ പറയാൻ പറഞ്ഞു. ഇതിനിടയിൽ ശരത്ത് പറഞ്ഞത് കേട്ടില്ലെങ്കൽ നിന്‍റെ വീഡിയോ എടുത്ത് എല്ലാവരിലേക്കും എത്തിക്കുമെന്ന് ആൽവിൻ പറഞ്ഞിരുന്നു.

പിന്നീട് അയാൾക്ക് ഇവർ തന്നെ ലൊക്കേഷൻ അയച്ച് കൊടുത്തു. അയാൾ വീട്ടിലേക്ക് വരുമ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. പരിചയമുള്ള ഒരു പെണ്ണിനോട് ഒരു പുരുഷൻ എങ്ങനെയാണോ സംസാരിക്കുന്നത് അത് പോലെയാണ് അയാൾ സംസാരിച്ചത്. പിന്നെ ദേഹത്ത് പിടിക്കാൻ വന്നപ്പോൾ ഞാൻ ബഹളം വെച്ചു. ആ സമയത്ത് അയാളും പേടിച്ച് പോയി. അയാൾ വരുമ്പോൾ മാറി നിന്ന മറ്റുള്ളവരൊക്കെ ഈ സമയം കയറിവന്നു. അനാവശ്യ കാര്യം നടക്കുന്ന സ്ഥലത്ത് എന്ന പോലെ അവർ ചോദ്യം ചെയ്തു. അയാൾക്ക് അവരെ അറിയില്ലായിരുന്നു. ആ മനുഷ്യനെയും അവർ ഉപദ്രവിച്ചു. തുടർന്ന് ഫോണിൽ വീഡിയോ എടുത്തു ആ സമയത്ത് ഞാൻ പുറത്ത് നിൽക്കുവാണ്. പിന്നീട് ഞാൻ അപ്പുറം ഇരുന്ന് കരയുന്ന വീഡിയോയും എടുത്തു. പക്ഷേ അയാൾക്കൊപ്പം നഗ്ന വീഡിയോ എടുത്തെന്നായിരുന്നു വാർത്ത. വെറും 15 മിനിറ്റാണ് ആ മനുഷ്യനെ ആകെ കാണുന്നത്.

പിറ്റേന്ന് വണ്ടിയിൽ കയറ്റി എറണാകുളത്തെ ഫ്ലാറ്റിനടുത്തേക്ക് കൊണ്ടുവന്നു. ഇവിടെ ഇറക്കുമെന്ന് കരുതിയെങ്കിലും മറ്റൊരു വണ്ടിയിൽ കയറ്റി എറണാകുളത്ത് തന്നെ വേറെ ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി. ആ റൂമിലും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിദ്ധാർഥ് വന്നിട്ടാണ് പോലീസ് വരുമെന്നും ഗോകുലിനെ വിളിക്കാനും പറഞ്ഞത്. അപ്പോഴും എന്താണ് സംഭവിച്ചത് അറിയില്ലായിരുന്നു. ഗോകുലിനെ വിളിച്ച് വരാൻ പറഞ്ഞ് ലൊക്കേഷൻ അയച്ചു.

ഗോകുൽ എത്തുമ്പോഴേക്കും ഒരു സ്ത്രീയും അഞ്ചാറ് പേരു സ്ഥലത്തെത്തി. ആ സ്ത്രീ വന്ന ഉടൻ എന്നെ അടിച്ചു. ഇന്നലെ എന്തിനാണ് പാലക്കാട് പോയതെന്ന് ചോദിച്ചായിരുന്നു തല്ലിയത്. പിന്നീട് വാഹനത്തിലേക്ക് കൊണ്ടുപോയി. ഒപ്പമുള്ളവരെ വിലങ്ങ് വച്ചപ്പോഴാണ് പോലീസാണെന്ന് അറിഞ്ഞതെന്നും ദേവു പറയുന്നു. സംഘത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പാലക്കാട് കമ്മീഷണർക്കും പരാതി കൊടുത്തിട്ടുണ്ടെന്ന് ദമ്പതികൾ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (6 minutes ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (21 minutes ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (1 hour ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (1 hour ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (1 hour ago)

മലയാളികൾ കരുതിയിരിക്കുക..  (2 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (2 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (2 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (3 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (3 hours ago)

ചടങ്ങിന് മൊസാദ് എത്തും..  (3 hours ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (4 hours ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (4 hours ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (4 hours ago)

Malayali Vartha Recommends