ശബരിമലയില്‍ ഭക്തജന പ്രവാഹം..... ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി ദിവസം 19 മണിക്കൂറാക്കി, പ്രതിദിനം 90,000 പേര്‍ക്ക് ദര്‍ശനം നടത്താം...

ശബരിമലയില്‍ ഭക്തജന പ്രവാഹം..... ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി ദിവസം 19 മണിക്കൂറാക്കി, പ്രതിദിനം 90,000 പേര്‍ക്ക് ദര്‍ശനം നടത്താം...
പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചയ്ക്ക് 1.30വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ 11.30 വരെയുമാണ് സമയം. പ്രതിദിനം 90,000 പേര്‍ക്ക് ദര്‍ശനം നടത്താം. മിനിട്ടില്‍ ദര്‍ശനം നടത്തുന്നത് 85 പേരാണ്.
പുലര്‍ച്ചെ അരമണിക്കൂര്‍ നേരത്തേ നട തുറക്കുന്നതാണ്. രാത്രി അരമണിക്കൂര്‍ വൈകി അടയ്ക്കും.അഷ്ടാഭിഷേകം 15 ആയി നിയന്ത്രിക്കും. ഈ സമയത്ത് വഴിപാടുകാര്‍ക്കു മാത്രമേ ദര്‍ശനം അനുവദിച്ചിരുന്നുള്ളൂ. ഇനി മുതല്‍ ഈ സമയത്ത് ഒരുവരിയായി തീര്‍ത്ഥാടകരെ കടത്തിവിടും.
നിലയ്ക്കലിലെ പാര്‍ക്കിംഗ് സൗകര്യം കൂട്ടും. 12000 വാഹനങ്ങള്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യാം.ദര്‍ശനസമയം കൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച പശ്ചാത്തലത്തിലാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.
അതേസമയം, ദര്‍ശന ക്യൂ ഇന്നലെയും 12-13 മണിക്കൂര്‍ നീണ്ടു. കാത്തുനില്പ് ഇന്നലെ രാത്രി ശരംകുത്തി വരെ നീണ്ടു. എഴുപത്തയ്യായിരം തീര്‍ത്ഥാടകര്‍ വൈകിട്ട് 7വരെ ദര്‍ശനം നടത്തി.
"
https://www.facebook.com/Malayalivartha



























