Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഭാര്യയും കുട്ടികളുമുള്ള രാജേഷ് പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി സിന്ധുവുമായി ഒരുമിച്ച് താമസിച്ചത് പന്ത്രണ്ട് വർഷത്തോളം: ഒരുമാസമായി അകന്ന് കഴിഞ്ഞ ഇരുവരും തമ്മിൽ ഉണ്ടായിരുന്നത് പണവും, സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം: സിന്ധുവിന്റെ കഴുത്തിൽ മാത്രം വെട്ടേറ്റത് മൂന്ന് തവണ:- പേരൂർക്കടയിലെ പ്രണയ കൊലപാതകത്തിൽ പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ...

15 DECEMBER 2022 02:59 PM IST
മലയാളി വാര്‍ത്ത

പേരൂർക്കടയിൽ യുവാവ് സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്നു. വഴയിലയിൽ റോഡ് അരികിലായിരുന്നു ആക്രമണം. നന്ദിയോട് സ്വദേശി സിന്ധുവാണ്‌ കൊല്ലപ്പെട്ടത്. പ്രതി രാജേഷ് പിടിയിലായി. ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന അരുംകൊല നടന്നത്. തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം വഴയില റോഡിൽ വച്ചാണ് ആക്രമണം നടന്നത്. നന്ദിയോട് സ്വദേശികളാണ് ഇരുവരും. വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്ന് തവണയാണ് സിന്ധുവിന്റെ കഴുത്തിന് വെട്ടേറ്റത്.

പ്രണയപ്പകയാണ് അരുംകൊലയിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. രാജേഷിന് നിന്ന് സിന്ധു അകലുകയാണെന്ന സംശയമാണ് കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. രാജേഷ് ഇപ്പോൾ പേരൂർക്കട പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്. കിളിമാനൂരിന് സമീപം ജ്യൂസ് കട നടത്തുന്ന ആളാണ് രാജേഷ്. ഇവർ തമ്മിൽ അടുപ്പത്തിൽ ആയിരുന്നെന്നും സ്ത്രീ സുഹൃത്ത് അകന്ന് മാറാൻ ശ്രമിക്കുന്നുവെന്ന തോന്നലാണ് ഈ കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്നാണ് പോലീസ് ഭാഷ്യം. സംഭവസ്ഥലത്ത് തെളിവെടുപ്പും മറ്റും നടത്തിയിട്ടുണ്ട്.

സിന്ധുവിനെ അതീവ ഗുരുതരാവസ്ഥയിൽ പോലീസും നാട്ടുകാരും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സിന്ധുവിന് അമ്പത് വയസ്സാണ് പ്രായം. പ്രതി രാജേഷിന് നാല്പത്തിയാറും. വാഴയില പെട്രോൾ പമ്പിന് സമീപമാണ് കൊലപാതകം നടന്നത്. രക്തം താളം കെട്ടി നിൽക്കുന്ന അവസ്ഥയാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആദ്യം ഭാര്യയും ഭർത്താവുമെന്ന നിലയിലാരുന്നു വാർത്തകൾ പുറത്ത് വന്നത്.

പിന്നീടാണ് ഇരുവരും കമിതാക്കളാണെന്ന വിവരം ലഭ്യമായത്. ഇവർ തമ്മിൽ പരിചയത്തിലായത് എങ്ങനെയാണെന്നും, യഥാർത്ഥ പ്രശ്നം എന്താണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ വരും മണികൂറുകളിൽ പുറത്ത് വരും. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പേരൂർക്കട പോലീസ് പറഞ്ഞു. ഇപ്പോൾ കിട്ടുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് പ്രണയപ്പകയാണ് ഇത്തരമൊരു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ.

പന്ത്രണ്ട് വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇടയ്ക്ക് ഒരുമാസമായി ഇവർ തമ്മിൽ പിണക്കത്തിൽ ആയിരുന്നു. പെട്ടെന്ന് ഉള്ള വൈരാഗ്യമോ, പ്രകോപനമോ ആണ് കൊലപാതകത്തിനു കാരണമായത്. പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം.

 

തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതിയെ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. റോഡില്‍ വെട്ടേറ്റുവീണ സ്ത്രീയെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴുത്തിൽ മൂന്ന് തവണയാണ് വെട്ടേറ്റത്. സിന്ധുവിന് കഴുത്തിലും തലയ്ക്കുമായിരുന്നു വെട്ടേറ്റത്. രണ്ടിലധികം വെട്ടേറ്റുവെന്ന് ദൃക്‌സാക്ഷി പറയുന്നു. നാട്ടുകാർ ചേർന്ന് രാജേഷിനെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. സിന്ധുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (24 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends