Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

'അഴിമതി ഇല്ലാത്ത മന്ത്രിമാർ വന്നു. അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥർ എത്രയോ വന്നു കാണും. എന്നിട്ടും രെജിസ്ട്രേഷൻ വകുപ്പിൽ എന്തുകൊണ്ടാണ് അഴിമതി മാറാത്തത്? ഇത് ഈ വകുപ്പിന്റെ മാത്രം കാര്യമല്ല കെട്ടോ. അഞ്ചു പതിറ്റാണ്ടിന്റെ കാര്യവും അല്ല. മന്ത്രിമാർക്ക് മുൻപ് രാജാവ് ഭരിക്കുന്പോഴും അഴിമതി ഒക്കെ ഉണ്ടായിരുന്നു...' മുരളി തുമ്മാരുകുടി കുറിക്കുന്നു

15 DECEMBER 2022 12:42 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് പെട്ടെന്ന് കാര്യം നടക്കാൻ 3000 രൂപ കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാർ ഓഫീസിൽ ജീവനക്കാരി പിടിയിലായത്. ഇതിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അഴിമതിയുടെ പൊളിറ്റിക്കൽ ഇക്കോണമി
ഞാൻ എന്നാണ് അഴിമതിയെപ്പറ്റി കേട്ടു തുടങ്ങിയത്?
അഞ്ചു വയസ്സിനും പത്തു വയസ്സിനും ഇടയിൽ എപ്പോഴോ ആണ്.

ഏതോ സ്ഥലത്തിന്റെ ആധാരത്തിന്റെ കോപ്പിയെടുക്കാനോ മറ്റോ രെജിസ്ട്രേഷൻ ഓഫീസിൽ കയറിയിറങ്ങി അവസാനം "എഴുത്തുകാരൻ" വഴി കൈക്കൂലി നൽകിയ കാര്യം അമ്മാവനാണ് പറഞ്ഞത്.
മുഴുവൻ ഒന്നും മനസ്സിലായില്ല. പക്ഷെ എഴുത്തുകാർ കൈക്കൂലി മേടിക്കുമോ എന്നൊക്കെ അന്ന് തോന്നിയിരുന്നു. ഇന്നിപ്പോൾ അഞ്ചു പതിറ്റാണ്ട് കഴിഞ്ഞു. അതിനിടയിൽ എത്രയോ സർക്കാർ വന്നു. ഏതൊക്കെ മുന്നണികൾ, എത്ര മന്ത്രിമാർ? എല്ലാവരും അഴിമതി തുടച്ചുനീക്കൽ വാഗ്ദാനം ചെയ്തവർ തന്നെ. അടിയന്തിരാവസ്ഥ വന്നു. അഴിമതി തടയൽ അവിടെയും പറഞ്ഞു.

അഴിമതി ഇല്ലാത്ത മന്ത്രിമാർ വന്നു. അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥർ എത്രയോ വന്നു കാണും. എന്നിട്ടും രെജിസ്ട്രേഷൻ വകുപ്പിൽ എന്തുകൊണ്ടാണ് അഴിമതി മാറാത്തത്? ഇത് ഈ വകുപ്പിന്റെ മാത്രം കാര്യമല്ല കെട്ടോ. അഞ്ചു പതിറ്റാണ്ടിന്റെ കാര്യവും അല്ല. മന്ത്രിമാർക്ക് മുൻപ് രാജാവ് ഭരിക്കുന്പോഴും അഴിമതി ഒക്കെ ഉണ്ടായിരുന്നു. ഇനി അഞ്ചു പതിറ്റാണ്ടു കഴിഞ്ഞാലും ഇതൊക്കെ മാറുമോ? പിന്നീടൊരിക്കൽ വിശദമായി എഴുതാം.
" അപ്പോൾ സാർ ഒരു സംശയം?"
പറയൂ
"ഈ പൊളിറ്റിക്കൽ എക്കോണമി എന്ന് കൂട്ടിച്ചേർത്തത്?"

അതായത് ഉത്തമാ, ഞങ്ങൾ അന്താരാഷ്ട്രക്കാർ എന്തെങ്കിലും അങ്ങനെ ചുമ്മാ പറയില്ല.
Political economy, epistemology, governance എന്നൊക്കെ ഇടക്ക് പ്രയോഗിക്കും. അതിനെ അത്ര കാര്യമായി എടുക്കേണ്ട. A long ass flight is the same long flight without the ass എന്ന് Ismo യും പറഞ്ഞിട്ടുണ്ടല്ലോ. കണ്ടിട്ടില്ലാത്തവർക്ക് ലിങ്ക് ഒന്നാമത്തെ കമന്റിൽ.

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (26 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends