Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വിരുന്നിന് വിളിച്ച് വിഷം നൽകില്ലെന്ന് എന്താണുറപ്പ്? ഗവർണറുടെ വിരുന്നിനെതിരെ ആഞ്ഞടിച്ച് സി.പി.എം...സംസ്ഥാന സമിതി അംഗംസർക്കാരിനെ അറിയിക്കാതെ മൂന്നിടത്ത് വിരുന്ന് നടത്തിയെന്ന് അനിൽ കുമാർ ആരോപിച്ചു

15 DECEMBER 2022 02:18 PM IST
മലയാളി വാര്‍ത്ത

ഗവർണറുടെ വിരുന്നിനെതിരെ ആഞ്ഞടിച്ച് സി.പി.എം. സർക്കാരിനെ അറിയിക്കാതെ മൂന്നിടത്ത് വിരുന്ന് നടത്തിയെന്ന് സംസ്ഥാന സമിതി അംഗം അഡ്വ. കെ.അനിൽ കുമാർ ആരോപിച്ചു. വിരുന്നിന് വിളിച്ച് വിഷം നൽകില്ലെന്ന് എന്താണുറപ്പെന്നും ഗവർണർ തെറ്റ് ഏറ്റുപറയണമെന്നും അനിൽ കുമാർ പറഞ്ഞു.

 

 

 

 

എന്‍റെ സര്‍ക്കാര്‍ എന്ന് അഭിമാനിക്കാത്ത ഒരു ഗവര്‍ണറാണ് ഇന്ന് കേരളത്തിലുള്ളത്. അദ്ദേഹം ചാന്‍സലറായ സര്‍വകലാശാലക്ക് എപ്ലസ് പ്ലസ് അടക്കമുള്ള ഉന്നതേ നേട്ടങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ അഭിമാനമുയര്‍ത്താനല്ല, മറിച്ച് ആ സര്‍വകലാശാലക്ക് ഡിലിറ്റ് നല്‍കുന്നതിനു വേണ്ടി രാഷ്ട്രപതിയും ആര്‍.എസ്.എസുകാരനുമായ രാംനാഥ് കോവിന്ദിന് അവസരമുണ്ടാക്കി കൊടുത്തില്ല എന്നു പറഞ്ഞ് ഇകഴ്ത്താനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. അദ്ദേഹം കേരളത്തിലില്ല. അതുകൊണ്ട് ഒരു നിയമസഭാ സമ്മേളനം നടത്തുമ്പോള്‍ കേരളത്തിലുള്ള തിയതി അദ്ദേഹം വ്യക്തമാക്കട്ടെ. ഗവര്‍ണറെ സംബന്ധിച്ച് ധാരാളം പ്രശ്നങ്ങള്‍ വരുന്നുണ്ട്. ഒരു സാധാരണ ഗവര്‍ണറായിട്ടല്ല അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഈ സര്‍ക്കാരിനെ കുറിച്ച് അഭിമാനകരമായ ധാരാളം കാര്യങ്ങള്‍ പറയാനുണ്ട്.

 

 

 

 

ആരിഫ് മുഹമ്മദ് ഖാന്‍ ഒരു സാധാരണ ഗവര്‍ണറല്ലാത്തതുകൊണ്ട് ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് അദ്ദേഹമെത്തട്ടെ. അതാണ് കേരളം ആഗ്രഹിക്കുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.കഴിഞ്ഞ നിയമസഭാ സമ്മേളനത്തെ മുള്‍മുനയില്‍ നിര്‍ത്തിയത് തെറ്റിപ്പോയി എന്ന് ഗവര്‍ണര്‍ പറയട്ടെ. കേരളത്തിലെ മൂന്നരക്കോടി മനുഷ്യരോട് മാപ്പു പറയട്ടെ. അതാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. ഈ മര്യാദയൊന്നുമുള്ള ആളല്ല അദ്ദേഹം എന്നറിയാം. പക്ഷെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ഗവര്‍ണറെ വിലയിരുത്തുന്നുണ്ട്. അദ്ദേഹം മൂന്നു വിരുന്നു സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

 

 

 

 

 

ഏതു കീഴ്വഴക്കമാണ്. എന്തു മര്യാദയാണ്...സര്‍ക്കാരുമായി യാതൊരു സഹകരണവുമില്ല. കോഴിക്കോടും എറണാകുളത്തും വിരുന്ന് സംഘടിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പണമെടുത്ത് പുട്ടടിക്കുന്നു. അദ്ദേഹം നിലത്തിറങ്ങട്ടെ. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു നിയമസഭാ സമ്മേളനം തുടരുക എന്നത് സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട കാര്യമാണ്.

 

 

 

 

ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ടാല്‍ പകരം വരുന്നത് പ്രഫുല്‍ പോഡാ പട്ടേലോ ആണെങ്കില്‍ എന്തു ചെയ്യും. ഒത്തിരി ഭ്രാന്തന്‍മാരെ ബി.ജെ.പി വളര്‍ത്തിക്കൊണ്ടിരിക്കുകയാണല്ലോ? ഇതിലാരെയാണ് വിടുന്നതെന്ന് പറയാന്‍ സാധിക്കില്ലല്ലോ. മുന്‍പ് ഗോവ ഗവര്‍ണറായിരുന്നയാള്‍ കാലുമാറ്റത്തിന് അവിടെ എല്ലാ സഹായവും ചെയ്തുകൊടുത്തയാളാണ്.

ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ വിരുന്നിന് ക്ഷണിച്ചതുകൊണ്ട് അദ്ദേഹം പോയി. വിരുന്നിന് ക്ഷണിച്ചാല്‍ പോകേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനം ഉദ്യോഗസ്ഥന്‍മാര്‍ക്ക് ബാധകമല്ല. മുഖ്യമന്ത്രിയെക്കുറിച്ച് കളവ് പറഞ്ഞയാളാണ് ഗവര്‍ണര്‍. വിരുന്നിന് വിളിച്ചിട്ട് വിഷം കൊടുക്കില്ല എന്നതിന് എന്താണുറപ്പ്. എന്തു വിശ്വസിച്ചാണ് ഈ ഗവര്‍ണറുടെ അടുത്ത് പോകുന്നത്. മനസിലും വായിലും നാക്കിലും വിഷം ...ഇതല്ലേ ഗവര്‍ണര്‍. വിഷം നിറഞ്ഞ വാക്കുകള്‍ പറഞ്ഞിട്ട് പിന്നെ സമാധാനത്തിന് വിളിച്ചിട്ടു കാര്യമുണ്ടോ? മുഖ്യമന്ത്രിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ കള്ളം തിരുത്തട്ടെയെന്നും അനില്‍കുമാര്‍ പറഞ്ഞു.

 

 

 

അതേസമയം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തൽക്കാലത്തേക്ക് ഒഴിവാക്കാനുള്ള തീരുമാനത്തിലുറച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞദിവസം സമാപിച്ച സഭാ സമ്മേളനത്തിന്‍റെ തുടർച്ചയാണ് അടുത്ത മാസം നടക്കാൻ പോകുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി.നയ പ്രഖ്യാപന പ്രസംഗം എല്ലാ കാലത്തും ഒഴിവാക്കാൻ കഴിയില്ല എന്നതുകൊണ്ട് പ്രസംഗം തയ്യാറാക്കാനുള്ള ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് സർക്കാർ നൽകിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (28 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends