ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റിൽ
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി അടിമാലിയിലാണ് സംഭവം. സംഭവത്തിൽ കോവിലൂർ കൊങ്കമണ്ടി വീട്ടിൽ ഹരിച്ചന്ദ്ര (ഹരി-25)നാണ് അറസ്റ്റിലായത്.
അതേസമയം പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി കണ്ടെത്തി.
പിന്നീട് പെൺകുട്ടിയെ കണ്ടെത്തുകയും ലൈംഗിക അതിക്രമം നടന്നതായി പെൺകുട്ടി മൊഴി നൽകുകയും ചെയ്തതോടെ പൊലീസ് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധയിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി.
തുടർന്ന് മജിസ്ട്രേറ്റ് രഹസ്യ മൊഴി രേഖപ്പെടുത്തി. പ്രതിയെ സി.ഐ ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വട്ടവടയിൽ നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha