Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സ്വകാര്യ ആശുപത്രിയിൽ ഹോം നഴ്സായി ജോലിയിൽ പ്രവേശിക്കാനിരിക്കെ കൊലപാതകം; കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കഴുത്തിലും ആഞ്ഞ് വെട്ടി; രക്ഷിക്കണേ എന്നെ കൊല്ലാന്‍ വരുന്നേ... എന്ന് നിലവിളിച്ചപ്പോഴും ആഞ്ഞ് വെട്ടി; ആദ്യ ബന്ധത്തിലെ മകളുടെ വിവാഹം ഇരുവരും ചേർന്ന് നടത്തിയതിന് പിന്നാലെ കലഹം പതിവായി: പഞ്ചായത്തിൽ നടത്തിയ ഒത്ത് തീർപ്പ് ചർച്ചയ്ക്കിടെ രാജേഷിനെ വേണ്ടെന്ന് പറഞ്ഞത് നാണക്കേടുണ്ടാക്കി: സിന്ധു തന്നെ ഉപേക്ഷിച്ച് പോകുമെന്ന ഭയവും കൊലപതകത്തിന് കാരണമായി...

15 DECEMBER 2022 02:47 PM IST
മലയാളി വാര്‍ത്ത

പന്ത്രണ്ട് വർഷം ഒപ്പം താമസിച്ച സിന്ധുവിനെ കാമുകൻ രാജേഷ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ഹോം നഴ്സായി ജോലിയിൽ പ്രവേശിക്കാൻ ഇരിക്കെ. ജോലിയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി, ജോലി തരപ്പെടുത്തിയ കൺസൾട്ടൻസിയിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. വഴയില ജംക്‌ഷനിൽ ബസിൽ നിന്നിറങ്ങി നടക്കുകയായിരുന്ന സിന്ധുവിനു നേരേ ആക്രോശിച്ചെത്തിയ പ്രതി, കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കഴുത്തിലും വെട്ടുകയായിരുന്നു. നാട്ടുകാർ പിടിച്ചുവച്ച പ്രതിയെ പേരൂർക്കട പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സിന്ധുവിനെ ഉടനെ ആംബുലൻസിൽ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം നന്ദിയോട് സ്വദേശിനി സിന്ധുവിനെ (50) ഇന്നു രാവിലെ 9.30നാണ് നടുറോഡിൽ വച്ച് പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷ് (46) വെട്ടിക്കൊലപ്പെടുത്തിയത്. സിന്ധു വിവാഹ മോചിതയായിരുന്നു. ഭർത്താവില്ലാത്ത സിന്ധുവിനൊപ്പം രാജേഷ് താമസം തുടങ്ങുകയായിരുന്നു. ഇരുവരും താലികെട്ടി പ്രതീകാത്മക വിവാഹം കഴിച്ചിരുന്നുവെന്നും സൂചനയുണ്ട്. സിന്ധുവിന്റെ മകളുടെ വിവാഹം സിന്ധുവും രാജേഷും ചേർന്നാണ് നടത്തിയത്. അതിന് ശേഷം ഇവർക്കിടയിൽ പ്രശ്‌നമുണ്ടായി.

പഞ്ചായത്തിലെ പ്രമുഖരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകളും നടന്നിരുന്നു. എന്നാൽ രാജേഷിനെ ഇനി തനിക്ക് വേണ്ടെന്ന് സിന്ധു ഒത്ത് തീർപ്പ് ചർച്ചയ്ക്കിടെ പറഞ്ഞു. എല്ലാവര്ക്കും മുമ്പിൽ അപമാനിതനായതോടെ സിന്ധുവിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേയ്ക്ക് പ്രതി എത്തുകയായിരുന്നു. നന്ദിയോട് ജംഗ്ഷനിൽ പാലോടേക്ക് പോകുമ്പോൾ എസ് കെ വി സ്‌കൂൾ ജംഗ്ഷനിൽ സിന്ധു ജ്യൂസ് കട ഇട്ടിരുന്നു. രാജേഷിന് കിളിമാനൂരിന് അടുത്ത ജ്യൂസ് കടയുണ്ട്. രാജേഷ് പാലോട് പാണ്ഡ്യൻപാറ സ്വദേശിയാണ്. സിന്ധു താമസിച്ചിരുന്നത് പവ്വത്തൂരാണ്.

കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നു വർഷങ്ങളായി രാജേഷും സിന്ധുവുമെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ ജോലി ചെയ്തിരുന്ന പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തന്റെ പണവും സ്വത്തും തട്ടിയെടുക്കാൻ സിന്ധു ശ്രമിക്കുകയാണെന്ന് രാജേഷ് ആരോപിച്ചു. തുടർന്ന് രാജേഷ് സമീപത്തെ മറ്റൊരു വീട്ടിൽ ഒറ്റയ്ക്ക് താമസം ആരംഭിച്ചു. പിന്നീടും സിന്ധുവിനൊപ്പം താമസിക്കാൻ ഇയാൾ ശ്രമിച്ചു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് വിവരം.

 

കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കഴുത്തിലും വെട്ടി. നാട്ടുകാർ പിടിച്ചുവച്ച പ്രതിയെ പേരൂർക്കട പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിന്ധുവിനെ ഉടനെ ആംബുലൻസിൽ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സിന്ധുവിനെ വാക്കത്തി കൊണ്ടാണ് പ്രതി രാജേഷ് ആക്രമിച്ചതെന്നും ആദ്യം കഴുത്തിനാണ് വെട്ടിയതെന്നും സംഭവത്തിന് ദൃക്‌സാക്ഷി ബേബി ജോര്‍ജ് പറയുന്നു. ആദ്യത്തെ വെട്ടേറ്റ് റോഡില്‍ വീണിട്ടും സ്ത്രീയെ അയാള്‍ വീണ്ടും വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും യാതൊരു കൂസലും ഇല്ലാതെയാണ് അയാള്‍ സംഭവസ്ഥലത്ത് നിന്നതെന്നും സമീപവാസികള്‍ പറഞ്ഞു.

രക്ഷിക്കണേ എന്നെ കൊല്ലാന്‍വരുന്നേ' എന്ന സ്ത്രീയുടെ നിലവിളി കേട്ടാണ് പുറത്തിറങ്ങി നോക്കുന്നത്. റോഡില്‍ അപകടം വല്ലതും സംഭവിച്ചതാണെന്ന് ആദ്യം കരുതിയത്. എന്നാല്‍ മതിലിന് മുകളിലൂടെ എത്തിനോക്കിയപ്പോള്‍ ഒരു സ്ത്രീയെ പിന്നാലെ ഓടിയെത്തിയ ആള്‍ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുന്നതാണ് കണ്ടത്. എനിക്ക് ഒന്നുംചെയ്യാന്‍ പറ്റിയില്ല. റോഡിലൂടെ പോകുന്ന ബൈക്കുകാരെ വിളിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. ആദ്യംവന്നവരൊന്നും നിര്‍ത്തിയില്ല. വെട്ടുകൊണ്ട് വീണിട്ടും ആ സ്ത്രീയുടെ ശരീരത്തില്‍ വീണ്ടും വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. പിന്നീട് വാഹനം നിര്‍ത്തിയെത്തിയ ചിലരാണ് അയാളെ പിടിച്ച് നിർത്തിയതെന്ന് ദൃക്‌സാക്ഷി പറയുന്നു. സിന്ധു തന്നെ ഉപേക്ഷിച്ച് പോകുമെന്ന ഭയവും ആക്രമണത്തിന് കാരണമായതായി സംശയിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (24 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends