12 വർഷം മുന്പ്പ് പുറകെ നടന്ന് വളച്ചെടുത്ത 50 വയസുകാരിയെ ജീവന് തുല്യം സ്നേഹിച്ചു... ഭാര്യയും കുട്ടികളുമുള്ള രാജേഷിന് സിന്ധുവിനോട് അസ്തിക് പിടിച്ച പ്രണയം..! ലിവംഗ് ടുഗദറും താലികെട്ടി പ്രതീകാത്മക വിവാഹവും...മകളുടെ കല്യാണ ശേഷം പങ്കാളിയെ ഒഴിവാക്കാൻ സിന്ധു തീരുമാനിച്ചത് കൊലയിൽ കലാശിച്ചത് സംഭവിച്ചത് ഇങ്ങനെ...

കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. കത്തിയുമായാണ് രാജേഷ് എത്തിയത്. അതുകൊണ്ട് തന്നെ വക വരുത്തുകയെന്ന ലക്ഷ്യം രാജേഷിനുണ്ടായിരുന്നു. സിന്ധുവിനെ 12 വർഷമായി പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. സിന്ധു അകന്ന് മാറുന്നത് ചതിയായി രാജേഷ് കണ്ടു. ഇതാണ് കൊലയ്ക്ക് കാരണം.
നന്ദിയോട് ജംഗ്ഷനിൽ പാലോടേക്ക് പോകുമ്പോൾ എസ് കെ വി സ്‌കൂൾ ജംഗ്ഷനിൽ സിന്ധു ജ്യൂസ് കട ഇട്ടിരുന്നു. രാജേഷിന് കിളിമാനൂരിന് അടുത്ത ജ്യൂസ് കടയുണ്ട്. രാജേഷ് പാലോട് പാണ്ഡ്യൻപാറ സ്വദേശിയാണ്. സിന്ധു താമസിച്ചിരുന്നത് പവ്വത്തൂരാണ്. സംഭവശേഷം രാകേഷ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
സിന്ധുവും രാജേഷും തമ്മിലുള്ള തർക്കം പൊലീസ് സ്‌റ്റേഷനിലും എത്തിയിരുന്നു. പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് പൊലീസ് രണ്ടു പേരേയും പറഞ്ഞു വിടുകയായിരുന്നു.ഇപ്പോൾ നടന്ന കൊലപാതകത്തിന് പിന്നിൽ സംഭവിച്ചത് പോലീസ് വിശദീകരിക്കുന്നു..
https://www.facebook.com/Malayalivartha






















