ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ താക്കീത്!സർക്കാർ മുട്ടുമടക്കി! പണിയെടുക്കാൻ ആന്റണി രാജു! 'പറക്കുംതളികയല്ല'; മിന്നിപ്പറക്കാന്‍ കെഎസ്ആര്‍ടിസി...വരും വന്‍മാറ്റം
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണ കാര്യത്തിൽ താക്കീതുമായി ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. ശമ്പള വിതരണം വൈകരുതെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് കെഎസ്ആര്‍ടിസിയിൽ ശമ്പള വിതരണം തുടങ്ങി. നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. എന്തായാലും ഹൈക്കോടതിയുടെ താകീത് ഏറ്റു. ഹൈക്കോടതിയുടെ ഈ നടപടിയെ തുടർന്ന് ഗതാഗതമന്ത്രി ആന്റി രാജു പുതിയ തീരുമാനങ്ങളിലേക്ക് എത്തി.
അതേസമയം നിലവിൽ നഷ്ടത്തിന്റെ കണക്കുകള്‍ പഴങ്കഥയാക്കി പുതിയ മാറ്റങ്ങള്‍ പരീക്ഷിച്ചു വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആര്‍ടിസി മുന്നോട്ട് പോകുന്നത്. മാത്രമല്ല ഗതാഗതമന്ത്രി ആന്റി രാജു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന കെഎസ്ആര്‍ടിസിക്ക് ഊര്‍ജ്ജം പകരുന്നത് തന്നെയാണ്.
നേരത്തെ എന്നും നഷ്ടത്തിന്റെ കണക്ക് മാത്രമായിരുന്നു കെഎസ്ആർടിസിക്ക് പറയാനുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ശബരിമല സീസണിന് ശേഷം കെഎസ്ആര്‍ടിസി ദീര്‍ഘദൂര റൂട്ടുകളില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ചൊവ്വാഴ്ച പറഞ്ഞിരുന്നു.
ഇനി മുതൽ പൊതുമേഖലാ സ്ഥാപനം 1,783 പുതിയ ബസുകള്‍ വാങ്ങുമെന്നും നിലവിലുള്ള ഫ്ളീറ്റില്‍ നിന്ന് 800 ബസുകള്‍ കൂടി ഉപയോഗിക്കുന്നതിന് ഡ്യൂട്ടി പാറ്റേണ്‍ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം പാറശ്ശാല ഡിപ്പോയിൽ സെപ്തംബർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടി പാറ്റേൺ നല്ല ഫലം കാണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha