Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മൊബൈല്‍ ഫോണിലൂടെ ആരംഭിച്ച ബന്ധം അതിരുവിട്ടതോടെ കലഹം പതിവായി; അവിഹിത ബന്ധത്തിന് തടസമായ ഭർത്താവിനെ കൊല്ലാൻ കാമുകൻ തക്കം പാർത്ത് എത്തി; സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന സവാദിനെ കാമുകൻ തലയ്ക്കടിച്ച് ബോധം കെടുത്തിയപ്പോൾ കഴുത്ത് അറുത്ത് മരണം ഉറപ്പാക്കി ഭാര്യ:- ജയിലിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി, കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബഷീർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു: സൗജത്തിന്റെ മരണം കൊലപാതകം...

15 DECEMBER 2022 03:32 PM IST
മലയാളി വാര്‍ത്ത

താനൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ പൗറകത്ത് സവാദിനെ കൊലപ്പെടുത്താൻ കാമുകനെ കൂട്ടുപിടിച്ച ഭാര്യ സൗജത്തിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ മാസം മുപ്പതിനാണ് പരപ്പനങ്ങാടി സ്വദേശി സൗജത്തിനെ കൊണ്ടോട്ടിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2018 ഒക്ടോബറിൽ കാമുകൻ ബഷീറിനൊപ്പം ചേർന്ന് ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗജത്ത്. ഈ കേസിൽ സൗജത്തും കാമുകനായ ബഷീറും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കൊണ്ടോട്ടി വലിയ പറമ്പിലെ വാടക ക്വാട്ടേഴ്സിലാണ് സൗജത്തിനെ നാട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുകി മരിച്ച നിലയിലാണ് സൗജത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വിഷം കഴിച്ച നിലയിൽ കാണപ്പെട്ട കാമുകൻ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ആറു മാസമായി സൗജത്ത് കൊണ്ടോട്ടിയിലെ വാടക ക്വാട്ടേഴ്സിലായിരുന്നു താമസം. വിദേശത്തായിരുന്ന ബഷീ‍ര്‍ കൊലപാതകം നടത്താൻ 2018-ൽ നാട്ടിലെത്തുകയായിരുന്നു. തുട‍ര്‍ന്ന് സൗജത്തിൻ്റെ വീട്ടിലെത്തി ഉറങ്ങി കിടക്കുകയായിരുന്ന സവാദിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് മുങ്ങിയ ബഷീറിനെ നാട്ടിലെത്തിയ ശേഷം പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

2018 ഒക്ടോബര്‍ നാലാം തീയതി പുലര്‍ച്ചെയാണ് വാടകക്വാര്‍ട്ടേഴ്സില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മകളോടൊപ്പം സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന സവാദിനെ അജ്ഞാതന്‍ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. എന്നാൽ പോലീസിന്റെ ചടുലനീക്കങ്ങളും കൃത്യമായ അന്വേഷണവും കേസില്‍ ചുരുളഴിക്കുകയായിരുന്നു. മുഖത്തേക്ക് രക്തം തെറിച്ചുവീണ് ഉറക്കമുണര്‍ന്ന മകള്‍ കറുത്ത ഷര്‍ട്ട് ധരിച്ചയാള്‍ ഓടിപ്പോകുന്നത് കണ്ടതായും പോലീസിന് മൊഴിനല്‍കി.

 

എന്നാല്‍ ആരുമറിയാതെ ഒരാള്‍ വീടിനകത്ത് പ്രവേശിച്ച് കൊലപാതകം നടത്തിയത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരിപ്പിച്ചു. ഇതിനുപിന്നാലെയാണ് സവാദും ഭാര്യ സൗജത്തും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് വിവരംലഭിക്കുന്നത്. സൗജത്തിന്റെ ഫോണ്‍കോളുകളും മറ്റുംപരിശോധിച്ചതോടെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് സൗജത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ എല്ലാം വെളിപ്പെടുത്തി.

സവാദ് വധക്കേസിലെ മുഖ്യപ്രതിയായ ഓമച്ചപ്പുഴ സ്വദേശി ബഷീറുമായി 2014 മുതലാണ് സൗജത്ത് അടുപ്പത്തിലായത്. മൊബൈല്‍ ഫോണിലൂടെ ആരംഭിച്ച ബന്ധം അതിരുവിട്ടതോടെ ഇതിനെചൊല്ലി വീട്ടിലും പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് സവാദും കുടുംബവും 2016-ല്‍ ഓമച്ചപ്പുഴയിലെ വാടകവീട്ടിലേക്ക് താമസംമാറി. എന്നാല്‍ സൗജത്ത് ബഷീറുമായുള്ള ബന്ധം തുടരുകയും ഇതേചൊല്ലി സവാദുമായി ഇടക്കിടെ വഴക്കിടുകയുമുണ്ടായി. ഇതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ സൗജത്തും കാമുകന്‍ ബഷീറും തീരുമാനമെടുത്തത്. ദുബായിലായിരുന്ന ബഷീറും സൗജത്തും എല്ലാം വ്യക്തമായി ആസൂത്രണം ചെയ്തു. ഇതനുസരിച്ച് കൃത്യം നടത്താനായി മാത്രം ബഷീര്‍ രണ്ടുദിവസത്തെ അവധിയില്‍ നാട്ടിലേക്ക് തിരിച്ചു.

 

സ്വന്തം വീട്ടുകാര്‍പോലും അറിയാതെ രഹസ്യമായി മംഗളൂരു വിമാനത്താവളം വഴിയായിരുന്നു യാത്ര. ഇതിനിടെയാണ് സുഹൃത്തും കാസര്‍കോട്ടെ കോളേജ് വിദ്യാര്‍ഥിയുമായ ഓമച്ചപ്പുഴ സ്വദേശി സൂഫിയാനെ ഒപ്പംകൂട്ടിയത്. പദ്ധതിയെക്കുറിച്ച് സൂഫിയാനോട് വെളിപ്പെടുത്തിയ ബഷീര്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ മംഗളൂരുവില്‍നിന്ന് കോഴിക്കോടെത്തി. തുടര്‍ന്ന് അന്നുരാത്രി തന്നെ കൃത്യംനിര്‍വഹിക്കാനായി സൂഫിയാനോടൊപ്പം ഓമച്ചപ്പുഴയിലെത്തിയെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. സവാദും കുട്ടികളും ഉറങ്ങാന്‍ വൈകിയതോടെ കൃത്യം നടത്താതെ ഇരുവരും കോഴിക്കോട്ടേക്ക് മടങ്ങി.

ഒക്ടോബര്‍ രണ്ടിന് രാത്രി നഗരത്തിലെ ലോഡ്ജില്‍ തങ്ങിയ ബഷീര്‍ ഒക്ടോബര്‍ മൂന്നിന് സൗജത്തിനെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും നഗരത്തില്‍ ചുറ്റിയടിക്കുകയും ലോഡ്ജ് മുറിയില്‍ മണിക്കൂറുകള്‍ ചിലവഴിക്കുകയും ചെയ്തു. ഇവിടെവെച്ചാണ് അന്നേദിവസം രാത്രി തന്നെ കൃത്യംനടത്താന്‍ തീരുമാനിച്ചുറപ്പിച്ചത്. വൈകീട്ട് സൗജത്തിനെ ചെമ്മാട് കൊണ്ടുവന്നാക്കിയശേഷം ബഷീര്‍ തിരികെ കോഴിക്കോട്ടേക്ക് മടങ്ങി. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ സൂഫിയാനോടൊപ്പം ഓമച്ചപ്പുഴയിലെത്തുകയായിരുന്നു. വൈദ്യുതിയില്ലാത്തതിനാല്‍ മൂന്നാം തീയതി രാത്രി സവാദും മകളും ക്വാര്‍ട്ടേഴ്സിലെ സിറ്റൗട്ടിലാണ് ഉറങ്ങാന്‍കിടന്നിരുന്നത്.

 

ഈസമയം സൗജത്ത് അകത്തെ മുറിയിലിരുന്ന് ബഷീറുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ബഷീര്‍ എത്തിയതോടെ വീടിന്റെ വാതില്‍ തുറന്നുനല്‍കിയതും സൗജത്താണ്. തടികഷണവുമായി വീട്ടിലെത്തിയ ബഷീര്‍ സവാദിന്റെ തലയ്ക്കടിച്ചശേഷം കടന്നുകളഞ്ഞു. ഇതിനിടെ അടുത്തുകിടന്നിരുന്ന മകള്‍ ഉറക്കമുണര്‍ന്നതോടെ സൗജത്ത് മകളെ അകത്തെമുറിയിലേക്ക് മാറ്റി. തുടര്‍ന്ന് സിറ്റൗട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന് ജീവനുണ്ടെന്ന് കണ്ട സൗജത്ത് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് മരണംഉറപ്പുവരുത്തി. ഇതിനുശേഷമാണ് അയല്‍വാസികളെ വിവരമറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (26 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (4 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (4 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (6 hours ago)

Malayali Vartha Recommends