വരൻ വധുവിന് നിർബന്ധിച്ച് മധുരം കൊടുത്തു പിന്നാലെ സംഭവിച്ചത് ഇത്... കൈ തട്ടിമാറ്റി വരന്റെ മുഖത്തടിച്ചു... തുടർന്ന് പരസ്പരം തല്ലിയ ഇവരെ ബന്ധുക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കുന്നില്ല.... പിന്നീട് വധു കാലിൽ നിന്ന് ചെരുപ്പ് ഊരി വരനെ തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം...

വരനും വധുവും വിവാഹവേദിയിൽ നിൽക്കുന്നു. സമീപത്ത് അവരുടെ ബന്ധുക്കളുമുണ്ട്. വരൻ വധുവിന് നിർബന്ധിച്ച് മധുരം കൊടുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. എന്നാൽ വധു കൈ തട്ടിമാറ്റി വരന്റെ മുഖത്തടിച്ചു. തുടർന്ന് പരസ്പരം തല്ലിയ ഇവരെ ബന്ധുക്കൾ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കുന്നില്ല. പിന്നീട് വധു കാലിൽ നിന്ന് ചെരുപ്പ് ഊരി വരനെ തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം.
'ഘർ കേ കലേഷ്' എന്ന ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇതിനോടകം പതിനായിരക്കണക്കിന് ജനങ്ങളാണ് വീഡിയോ കണ്ടത്. ഒരേ ദിവസം തന്നെ വിവാഹവും വിവാഹമോചനവും നടന്നു', 'വിവാഹമോചനം ലോഡിംഗ്' തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. പിന്നീട് വധൂവരന്മാർക്ക് എന്ത് സംഭവിച്ചു എന്നതറിയാനുള്ള ആഗ്രഹവും പലരും കമന്റായി രേഖപ്പെടുത്തി. എന്നാൽ ഇവർക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha


























