എറണാകുളത്ത് അതിർത്തി തർക്കത്തെ തുടർന്ന് 34കാരനെ അയൽവാസികളായ പിതാവും മകനും ചേർന്ന് ഇരുമ്പ് വടി കൊണ്ട് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി...

അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസികളായ പിതാവും മകനും ചേർന്ന് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. എറണാകുളം ജില്ലയിൽ എടവനക്കാട് സ്വദേശി സനലാണ് (34) മരിച്ചത്. പ്രതികളായ വേണുവിനെയും മകൻ ജയരാജിനെയും ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് വേണുവും ജയരാജും ചേർന്ന് സനലിനെ മർദ്ദിച്ചത്. ഇരുമ്പ് വടി ഉപയോഗിച്ചായിരുന്നു മർദ്ദനം. ഗുരുതര പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സനൽ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























