ശ്രദ്ധിക്കേണ്ട മണിക്കൂറുകൾ... കേരളത്തിൽ മഴ കടുക്കും... 8 ജില്ലകളിൽ ജാഗ്രത! മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു...

കേരളത്തിൽ വരും മണിക്കൂറുകളിൽ തലസ്ഥാന ജില്ലയടക്കം വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.
കൂടാതെ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ ജാഗ്രതാ നിർദ്ദേശമില്ല. ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
15-12-2022 വരെ:ആൻഡമാൻ കടലും തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കി. മീ. വേഗതയിലും ചില അവസരങ്ങളിൽ 55 കി. മീ. വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കയും സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിലും തെക്കേ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി. മീ. വേഗതയിലും ചില അവസരങ്ങളിൽ 65 കി. മീ. വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കയും സാധ്യത.
16-12-2022: തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
17-12-2022: തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിലും തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടലി നോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
https://www.facebook.com/Malayalivartha






















