Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ബിജെപിക്ക് ഒപ്പം ചേർന്ന് പിണറായിയുടെ പുതിയ ക്രൈസ്‌തവ പാര്‍ട്ടി? വമ്പൻ ആക്ഷൻ പ്ലാൻ... നീക്കത്തിൽ അന്തം വിട്ട് അണികളും യുഡിഎഫും

15 DECEMBER 2022 07:51 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയൻ സമാന്തര പാർട്ടിയുമായി മുന്നോട്ട് നീങ്ങുന്നു എന്ന അഭ്യൂഹമാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിലെ പ്രധാനപ്പെട്ട ചർച്ചാ വിഷയം. സിപിഎമ്മിന്റെ രഹസ്യ അജണ്ടയായി ഈ വിഷയത്തെ നോക്കി കാണാവുന്നതാണ്. ലീ​ഗ് പ്രേമവും ശരിയത്ത് നിയമത്തെ അം​ഗീകരിച്ചും അതിന് കൂടുതൽ വഴി വെട്ടി തെളിക്കുകയാണ് ഇടുതുപക്ഷം.

ഗവര്‍ണറുടെ ക്രിസ്‌മസ്‌ വിരുന്നു ബഹിഷ്‌കരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഷപ്പുമാര്‍ക്കുമായി ക്രിസ്‌മസ്‌ വിരുന്നൊരുക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. വരുന്ന 20-ന്‌ ഉച്ചയ്‌ക്ക്‌ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന വിരുന്നിലേക്ക്‌ എല്ലാ സഭകളിലെയും ബിഷപ്പുമാരെ ക്ഷണിച്ചിട്ടുണ്ട്.

സഭകളുമായുള്ള സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണു ലക്ഷ്യം. വിഴിഞ്ഞത്ത് നടന്ന സംഭവ വികാസങ്ങളിൽ അങ്ങേയറ്റം അസ്വസ്തരാണ് ക്രൈസ്തവ സംഘടനകൾ. അതുകൂടാതെ ഇടതുപക്ഷത്തോടുള്ള പ്രീതി നഷ്ടപ്പെടുന്ന സാഹചര്യമൊക്കെ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ടായിരുന്നു.

ക്രൈസ്‌തവ സഭകളെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി. ഊര്‍ജിത ശ്രമം തുടരുന്നതിനിടെയാണിത്‌. ബി.ജെ.പി. പിന്തുണയോടെ പുതിയ ക്രൈസ്‌തവ പാര്‍ട്ടി രൂപം കൊള്ളുന്നുവെന്ന അഭ്യൂഹവും ശക്‌തമാണ്‌. കേരള കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കിയാവും പുതിയ പാര്‍ട്ടിയെന്നാണു റിപ്പോര്‍ട്ടുകള്‍. കത്തോലിക്കാ സഭയിലെ ഒരു വിഭാഗം ഇതിനായി സജീവമായി രംഗത്തുണ്ട്‌.

ക്രൈസ്തവരെ ഒപ്പം നിർത്തി കൊണ്ടുപോകാനുള്ള തീരുമാനം ആദ്യം പയറ്റിയത് ബിജെപിയായിരുന്നു. അത് ഒരു പരിധി വരെ വിജയം കാണുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഇപ്പോൾ ഇടതുപക്ഷവും ലൈൻ മാറ്റി പിടിക്കുന്നത്. ഇതിൽ എൽ‍ഡിഎഫിൽ തന്നെ പൊട്ടിത്തെറിയുണ്ട്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ലീഗിനെ മതേതരപാര്‍ട്ടിയായി വിശേഷിപ്പിച്ചതാണ് മുന്നണിയില്‍ അസ്വാരസ്യം ഉണ്ടാക്കിയത്. ലീഗിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട കാര്യമില്ലെന്നാണ് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതെങ്കില്‍ താന്‍ യു.ഡി.എഫിലെ തര്‍ക്കം മുതലെടുക്കുകയായിരുന്നുവെന്നാണ് ഗോവിന്ദന്റെ ന്യായീകരണം.

സി.പി.ഐക്ക് മുസ്‌ലിം ലീഗിനെ കണിപോലും കണ്ടുകൂടാത്തതിന് കാരണം അവര്‍ക്ക് ഇടതുമുന്നണിയില്‍ ഇടംകൊടുത്താല്‍ തങ്ങള്‍ക്ക് പലതും നഷ്ടപ്പെടുമെന്നതാണ്. താരതമ്യേനം തീര്‍ത്തുംചെറുതായ സി.പി.ഐക്ക് രാഷ്ട്രീയത്തില്‍ ഇടംകിട്ടിയിരിക്കുന്നത് തന്നെ സി.പി.എമ്മിന്റെ കനിവിലാണ്. അത് പോയാല്‍ പിന്നെ പാര്‍ട്ടിനേതാക്കള്‍ക്ക് ബംഗാളിന്റെ അവസ്ഥ വരും. അതുകൊണ്ടാണ് ബി.ജെ.പിയെ ചൂണ്ടിക്കാട്ടി ലീഗിനെ എതിര്‍ക്കുന്നത്.

ഇത് സി.പി.എമ്മിനകത്തും വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ബി.ജി.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ ശക്തിയായി എതിര്‍ക്കുന്ന ഇടതുമുന്നണി അതേ നാണയത്തിലാണോ മുസ്‌ലിംലീഗിന്റെ ന്യൂനപക്ഷപിന്നാക്ക ാധിഷ്ഠിത രാഷ്ട്രീയത്തെ എതിര്‍ക്കുന്നത്? കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടെന്ന് വരുത്തി വെടക്കാക്കി തനിക്കാക്കാനുള്ള വിദ്യയാണ് എം.വി ഗോവിന്ദന്റേതെന്ന് തിരിച്ചറിയാന്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനും സാമാന്യ ജനത്തിനും കഴിയും

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രൈസ്‌തവ സഭകളുമായി ധാരണയിലെത്താനാണു ബി.ജെ.പി. കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്‌. മന്ത്രിസഭ കാലാവധി തികയ്‌ക്കും മുമ്പു കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌ ഇടതു മുന്നണി വിടുമെന്നു കണക്കുകൂട്ടുന്നവരുമുണ്ട്‌. ചില കത്തോലിക്കാ ബിഷപ്പുമാരുടെ പ്രേരണയും ഇതിനുണ്ടെന്നാണു വിവരം.

ഡിസംബര്‍- ജനുവരിയില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്‌തവ സഭാതലവന്മാരുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണു വിവരം. ഇതു മനസിലാക്കി കാല്‍ ചുവട്ടിലെ മണ്ണ്‌ ഒലിച്ചു പോകുന്നതു തടയാന്‍ യു.ഡി.എഫും സഭകളുമായുള്ള ബന്ധം ശക്‌തിപ്പെടുത്താന്‍ രംഗത്തുണ്ട്‌. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പലവിഷയങ്ങളിലും ഉടക്കിലാണ്.

ക്രമസമാധാനത്തകര്‍ച്ച, പൊലീസ് രാജ്, വിഴിഞ്ഞം പ്രക്ഷോഭം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്. സി.പി.എമ്മിനെതിരായാണ് ഇതൊക്കെയെങ്കില്‍ സി.പി.ഐ ഭരിക്കുന്ന കാര്‍ഷികമേഖലയില്‍ കാര്യക്ഷമമായി യാതൊന്നും നടക്കുന്നില്ലെന്നാണ് സി.പി.എമ്മിന്റെ പരാതി.

സര്‍ക്കാരുമായുള്ള ശീത യുദ്ധത്തിനിടെയാണു ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്‌പീക്കര്‍, പ്രതിപക്ഷ നേതാവ്‌, ചീഫ്‌ സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചത്‌. കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ചായിരുന്നു ഗവര്‍ണറുടെ ക്രിസ്‌മസ്‌ ആഘോഷം. ഇന്നത്തെ വിരുന്ന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിക്കുമെങ്കിലും സ്‌പീക്കര്‍ എ.എന്‍. ഷംസീർ എത്തുമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷേ അവസാന നിമിഷം അദ്ദേഹവും കൊല്ലത്ത് ഒരു പൊതുപരിപാടി ഉള്ളതിനാൽ പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends