മല കയറിയ പിണറായി... ഇപ്പോൾ ഊരാക്കുടുക്കിൽ... എല്ലാം അയ്യപ്പ ശാപം... വലിച്ചു കീറി സുരേന്ദ്രനും

സർക്കാരിനെ കടന്നാക്രമിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ‘സ്വദേശി ദർശൻ’ പദ്ധതിയിൽ ശബരിമലയെ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിട്ടും അത് നടപ്പിലാക്കുന്നതിൽ പോലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ ഒക്കെ ആകെ താറുമാറായിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുമ്ടായിരിക്കുന്നത്. അതിനുള്ള കാരണവും വളരെ വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. പരിചയക്കുറവുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന ആരോപണമാണ് ദേവസ്വം ബോർഡ് ഉയർത്തിയത്.
വാഹനങ്ങള്‍ പലയിടത്തും തടയുന്നതുമൂലം തീര്‍ഥാടകര്‍ക്കു വെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടെന്നും പരാതിയുയര്‍ന്നു. കുട്ടികൾ പ്രായമായവർ, രോഗബാധിതർ എന്നിവർക്ക് പ്രത്യേക ക്യൂ പൊലീസ് ഒരുക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ശബരിമല അവലോകന യോഗത്തിലാണ് വിമര്‍ശനം. വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
അതുകൂടാതെ യോഗത്തിൽ കെഎസ്ആർടിസിയെ രൂക്ഷമായ ഭാഷയിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വിമർശിച്ചു. കെഎസ്ആർടിസി അധിക ചാർജ് വാങ്ങുമ്പോൾ അതിനുള്ള സൗകര്യങ്ങൾ കൂടി ഒരുക്കി നൽകണമെന്ന് മന്ത്രി വ്യക്തമാക്കി. 30 ശതമാനത്തിലധികം അധിക ചാർജ്ജാണ് സാധരണയായി കെഎസ്ആർടിസി നിലയ്ക്കലിൽ നിന്നും പമ്പ വരെ യാത്ര ചെയ്യാനായി ഈടാക്കുന്നത്. അതായത് 15 20 കിലോമീറ്ററിനകത്ത് സഞ്ചരിക്കാൻ 50 മുതൽ 80 രാപ വരെയാണ് ഈടാക്കുന്നത്..
പഴയ ബസുകളാണ് ഉപയോഗിക്കുന്നതെന്നും ദേവസ്വം മന്ത്രി വിമര്‍ശിച്ചു. സീറ്റ് കപ്പാസിറ്റിയിൽ കൂടുതൽ തീർത്ഥാടകരെ ബസിൽ കൊണ്ടു പോകരുത് എന്ന കർശന നിർദ്ദേശവും ഇതോടൊപ്പം നൽകിയിട്ടുണ്ട്. സഞ്ചാര യോഗ്യമല്ലാത്ത വാഹനങ്ങൾ ശബരിമലയിൽ സർവീസിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ വർഷവും പുതിയ ബസുകൾ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകൾ കിട്ടിയിട്ടില്ലെന്നും കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി.
‘‘കെഎസ്ആർടിസി സർവീസുകൾ ഭക്തരെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്. ഭക്തരെ കുത്തിനിറച്ച് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൂർണമായും പരാജയപ്പെട്ട സർക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വം ബോർഡും പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്’’ എന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പത്തനംതിട്ട മുതൽ നിലയ്ക്കൽ വരെ എട്ടുമണിക്കൂർ വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ടിരുന്നു. കുടിവെള്ളവും ഭക്ഷണവുമില്ലാതെ തീർത്ഥാടകർ വലഞ്ഞു. ഇതരസംസ്ഥാനത്തു നിന്ന് വരുന്നവരുടെ യാത്ര മുടങ്ങിയ സാഹചര്യവും ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ ഒക്കെ പരിശോധിച്ച് അതിന് പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
https://www.facebook.com/Malayalivartha






















