പിണറായിയുടെ ബുദ്ധി അപാരം... വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റി സിപിഎം... പുതിയ തന്ത്രങ്ങള്‍ ഇങ്ങനെ...

ക്രൈസ്‌തവ സഭകളെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി. ഊര്‍ജിത ശ്രമം തുടരുന്നതിനിടെയിലാണ് സിപിഎമ്മും അതിന് ശ്രമിക്കുന്നത്. ബി.ജെ.പി. പിന്തുണയോടെ പുതിയ ക്രൈസ്‌തവ പാര്‍ട്ടി രൂപം കൊള്ളുന്നുവെന്ന അഭ്യൂഹവും ശക്‌തമാണ്. കേരള കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കിയാവും പുതിയ പാര്‍ട്ടിയെന്നാണു റിപ്പോര്‍ട്ടുകള്‍. കത്തോലിക്കാ സഭയിലെ ഒരു വിഭാഗം ഇതിനായി സജീവമായി രംഗത്തുണ്ട്.
ക്രൈസ്തവരെ ഒപ്പം നിർത്തി കൊണ്ടുപോകാനുള്ള തീരുമാനം ആദ്യം പയറ്റിയത് ബിജെപിയായിരുന്നു. അത് ഒരു പരിധി വരെ വിജയം കാണുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ഇപ്പോൾ ഇടതുപക്ഷവും ലൈൻ മാറ്റി പിടിക്കുന്നത്. ഇതിൽ എൽഡിഎഫിൽ തന്നെ പൊട്ടിത്തെറിയുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ലീഗിനെ മതേതരപാര്‍ട്ടിയായി വിശേഷിപ്പിച്ചതാണ് മുന്നണിയില്‍ അസ്വാരസ്യം ഉണ്ടാക്കിയത്. ലീഗിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട കാര്യമില്ലെന്നാണ് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതെങ്കില്‍ താന്‍ യു.ഡി.എഫിലെ തര്‍ക്കം മുതലെടുക്കുകയായിരുന്നുവെന്നാണ് ഗോവിന്ദന്റെ ന്യായീകരണം.
സി.പി.ഐക്ക് മുസ്‌ലിം ലീഗിനെ കണിപോലും കണ്ടുകൂടാത്തതിന് കാരണം അവര്‍ക്ക് ഇടതുമുന്നണിയില്‍ ഇടംകൊടുത്താല്‍ തങ്ങള്‍ക്ക് പലതും നഷ്ടപ്പെടുമെന്നതാണ്. താരതമ്യേനം തീര്‍ത്തുംചെറുതായ സി.പി.ഐക്ക് രാഷ്ട്രീയത്തില്‍ ഇടംകിട്ടിയിരിക്കുന്നത് തന്നെ സി.പി.എമ്മിന്റെ കനിവിലാണ്. അത് പോയാല്‍ പിന്നെ പാര്‍ട്ടിനേതാക്കള്‍ക്ക് ബംഗാളിന്റെ അവസ്ഥ വരും. അതുകൊണ്ടാണ് ബി.ജെ.പിയെ ചൂണ്ടിക്കാട്ടി ലീഗിനെ എതിര്‍ക്കുന്നത്.
ഇത് സി.പി.എമ്മിനകത്തും വലിയ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ബി.ജി.പിയുടെ വര്‍ഗീയരാഷ്ട്രീയത്തെ ശക്തിയായി എതിര്‍ക്കുന്ന ഇടതുമുന്നണി അതേ നാണയത്തിലാണോ മുസ്‌ലിംലീഗിന്റെ ന്യൂനപക്ഷപിന്നാക്ക ാധിഷ്ഠിത രാഷ്ട്രീയത്തെ എതിര്‍ക്കുന്നത്? കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടെന്ന് വരുത്തി വെടക്കാക്കി തനിക്കാക്കാനുള്ള വിദ്യയാണ് എം.വി ഗോവിന്ദന്റേതെന്ന് തിരിച്ചറിയാന്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനും സാമാന്യ ജനത്തിനും കഴിയും
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രൈസ്‌തവ സഭകളുമായി ധാരണയിലെത്താനാണു ബി.ജെ.പി. കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. മന്ത്രിസഭ കാലാവധി തികയ്‌ക്കും മുമ്പു കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇടതു മുന്നണി വിടുമെന്നു കണക്കുകൂട്ടുന്നവരുമുണ്ട്. ചില കത്തോലിക്കാ ബിഷപ്പുമാരുടെ പ്രേരണയും ഇതിനുണ്ടെന്നാണു വിവരം.
ഡിസംബര്‍- ജനുവരിയില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്‌തവ സഭാതലവന്മാരുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണു വിവരം. ഇതു മനസിലാക്കി കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതു തടയാന്‍ യു.ഡി.എഫും സഭകളുമായുള്ള ബന്ധം ശക്‌തിപ്പെടുത്താന്‍ രംഗത്തുണ്ട്. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പലവിഷയങ്ങളിലും ഉടക്കിലാണ്.
ക്രമസമാധാനത്തകര്‍ച്ച, പൊലീസ് രാജ്, വിഴിഞ്ഞം പ്രക്ഷോഭം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്. സി.പി.എമ്മിനെതിരായാണ് ഇതൊക്കെയെങ്കില്‍ സി.പി.ഐ ഭരിക്കുന്ന കാര്‍ഷികമേഖലയില്‍ കാര്യക്ഷമമായി യാതൊന്നും നടക്കുന്നില്ലെന്നാണ് സി.പി.എമ്മിന്റെ പരാതി.
https://www.facebook.com/Malayalivartha






















