തടവുകാര്‍ തമ്മില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏറ്റുമുട്ടല്‍.... ഏഴംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തടവുകാരന്‍ ആശുപത്രിയില്‍ , കലാപരിപാടി പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘര്‍ഷം, സംഭവത്തില്‍ കേസെടുത്ത് പോലീസ്

കാപ (ഗുണ്ടാനിയമം) തടവുകാരന്‍ വിവേകിന്റെ തലയ്ക്കു സാരമായി മുറിവേറ്റു. ജില്ലാ ആശുപത്രിയില്‍ വച്ച്, മുറിവില്‍ തുന്നലുകളിട്ട ശേഷം ഇയാളെ വ്യാഴാഴ്ച രാത്രിതന്നെ തിരികെ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.
സെന്‍ട്രല്‍ ജയിലില്‍ കാപ തടവുകാര്‍ ഏറ്റുമുട്ടുന്നതും ഗുരുതരമായി പരുക്കേല്‍ക്കുന്നതും ആവര്‍ത്തിക്കുകയാണ്. തൃശൂര്‍, കോട്ടയം, എറണാകുളം ജില്ലകളിലെ കാപ തടവുകാരാണു കണ്ണൂരിലുള്ളത്. ഇവര്‍ അക്രമാസക്തരാണെന്നു ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha