പൃഥിരാജ് അടക്കമുള്ള മലയാള സിനിമാ നിർമ്മാതാക്കളുടെ വീടുകളിൽ റൈഡ് ; ഉദ്യോഗസ്ഥര്‍ എത്തിയത് ലോക്കല്‍ പൊലീസിനെ അറിയിക്കാതെ; ഇനി വിശുദ്ധരുടെ നിലവിളിയോ

മലയാള സിനിമാ നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, നടനും നിർമ്മാതാവുമായ പൃഥിരാജ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ആദായ വികുതി വിഭാഗത്തിന്റെ റെയ്ഡ്. ന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. തമിഴ്‌നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7.45 ന് ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. ആറ് ടാക്‌സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനക്കെത്തിയത്. പരിശോധന സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടാൻ അധികൃതർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. മാധ്യമപ്രവര്‍ത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാന്‍ തയ്യാറായില്ല
വാർത്ത വന്നതോടെ സമൂഹ മാധ്യമങ്ങളിൽ കമെന്റുകളുടെ ഒഴുക്ക് തന്നെ ആയിരുന്നു. അടുത്തയിടെയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ രണ്ട് കോടി രൂപയോളം എക്‌സ്‌ഷോറൂം വിലയുള്ള റേഞ്ച് റോവര്‍ വാങ്ങിയത്. അപ്പോഴേ കരുതിയതാണ് ഇതുപോലെ ഒരു റെയ്ഡ്, എല്ലാരും വേഗം തന്നെ ഒരു മിസ്ഡ് കോൾ അടിച്ച് ബി ജെ പി മെമ്പർഷിപ്പ് എടുക്കും പിന്നെ കേസിൻ്റെ കാര്യം ശൂ...'.'.'.' കൊമ്പ് ഏട്ടന്റെ കൈയ്യിലുണ്ടെങ്കിൽ പിണ്ഡം ആന്റെണിയുടെ അടുത്തു തന്നെ. മനുഷ്യന്റെ കള്ളത്തരങ്ങൾ മറച്ചുവെക്കാനുളള സ്വാതന്ത്ര്യത്തിൽ ആരും ഇടപെടരുത് എന്ന് മുറവിളി കൂട്ടുമോ എന്നിങ്ങനെ പോകുന്നു. റെയ്ഡിന്റെ വിശദ വിവരങ്ങൾ പുറത്തു വരുമ്പോൾ വിശുദ്ധരുടെ നിലവിളി കേൾക്കാം എന്ന പരിഹാസത്തിനും ഒട്ടും കുറവില്ല.
https://www.facebook.com/Malayalivartha


























