Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഗവര്‍ണറേയും മുഖ്യമന്ത്രിയേയും ഒന്നിപ്പിച്ചു... നിതിന്‍ ഗഡ്ഗരി കേരളത്തിലെത്തുന്നതിന് മുമ്പ് വലിയ വിവാദമുണ്ടാക്കി ചാനലുകാര്‍; വൈകുന്നേരത്തെ ഉദ്ഘാടനത്തോടെ എല്ലാം പൊളിഞ്ഞു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ഗഡ്കരിയെ പ്രശംസിച്ചു; ഗഡ്കരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം, കേരളത്തിന് 3 ലക്ഷം കോടി ദേശീയപാത

16 DECEMBER 2022 10:02 AM IST
മലയാളി വാര്‍ത്ത

ബിജെപി നേതാവാണെങ്കിലും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുമായി മുഖ്യമന്ത്രിക്ക് വലിയ അടുപ്പമാണ്. അതെല്ലാവര്‍ക്കുമറിയാം. അതിനാല്‍ തന്നെ ഗഡ്ഗരി ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞത് വളച്ചൊടിച്ച് വാര്‍ത്തയാക്കി. അതിന് വൈകുംനേരം വരെയേ ആയുസുണ്ടായിരുന്നുള്ളൂ.

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ മറ്റൊരു സംസ്ഥാനവും തുക വഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനം ഇതുവരെ 5,580 കോടിയാണ് ചെലവിട്ടത്. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പാര്‍ലമെന്റിലെ പ്രസ്താവനയോടെ കേന്ദ്രവും കേരളവും തമ്മില്‍ തര്‍ക്കമാണെന്ന് ആരും വിചാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതത്തിന് തുറന്നുകൊടുത്ത കഴക്കൂട്ടം തിരുവനന്തപുരം എലിവേറ്റഡ് ഹൈവേ, കുതിരാന്‍ തുരങ്കപാത എന്നിവയുടെ ഉദ്ഘാടനവും മറ്റ് പതിമ്മൂന്ന് റോഡ് വികസന പദ്ധതികളുടെ തറക്കല്ലിടലും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയോടൊപ്പം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റില്‍ ഗഡ്കരി പറഞ്ഞത് എടുത്ത് കേരളത്തിലെ ചില മാദ്ധ്യമങ്ങള്‍ 'ഓ, കിട്ടിപ്പോയി' എന്ന മട്ടില്‍ പ്രചരിപ്പിച്ചു. ഗഡ്കരിയുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഇക്കാര്യത്തില്‍ വി. മുരളീധരന്റെ ധാരണയല്ല എന്റേത്. വികസനത്തിന്റെ പേരില്‍ ഒരാളും വഴിയാധാരമാകില്ല. റോഡ് വികസനം കുഴപ്പത്തിലാകുമെന്ന് ആരും മനഃപ്പായസമുണ്ണുകയും വേണ്ട. സംസ്ഥാനത്ത് ഒരു വികസനവും നടക്കില്ലെന്ന പൊതുധാരണ മാറിയിട്ടുണ്ട്.

ദേശീയപാത വികസനം, ഗെയില്‍ തുടങ്ങിയ വന്‍കിട പദ്ധതികള്‍ നടപ്പാക്കിയതോടെ കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സാദ്ധ്യമാണെന്ന് ജനങ്ങള്‍ക്ക് മനസിലായി. ജനങ്ങളുടെ ഇച്ഛാശക്തിയുടെ കൂടി വിജയമാണ് റോഡ് - ഗതാഗത വികസനം. 2016ല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയപാത വികസനം സ്തംഭനത്തിലായിരുന്നു. വികസനത്തിന് മികച്ച റോഡുകള്‍ സുപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് ദേശീയപാത വികസനം അജണ്ടയായി സര്‍ക്കാര്‍ ഏറ്റെടുത്തു.

കേരളത്തിലെ റോഡ് വികസനത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് തികച്ചും അനുകൂല സമീപനമാണ്. അതിന് അദ്ദേഹത്തോട് നന്ദിയുണ്ട്. സംസ്ഥാനത്ത് റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതില്‍ യാതൊരു തടസവും ഉണ്ടാവില്ലെന്നും കേന്ദ്രം ഇതുവരെ നല്‍കിയ പിന്തുണ തുടരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സര്‍വകലാശാല ചാന്‍സര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിനെ ചൊല്ലി സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ പോര് തുടരുന്നതിനിടെ, മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ച് പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്തിയത് കൗതുകമായി. അതിന് നിമിത്തമായത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമാണ്.

സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ചടങ്ങിലായിരുന്നു മാദ്ധ്യമങ്ങള്‍ക്കും സദസിനും കൗതുകം പകര്‍ന്ന അപൂര്‍വ നിമിഷം.
ഉദ്ഘാടകനായ ഗഡ്കരി ആദ്യം വിളക്കു കൊളുത്തി. അദ്ദേഹത്തിന് അടുത്ത് നില്‍ക്കുകയായിരുന്നു ഗവര്‍ണറും മുഖ്യമന്ത്രിയും. ഇനി ആര് തിരിതെളിയിക്കണമെന്ന ആശയക്കുഴപ്പമായതോടെ, ഗഡ്കരി രണ്ടുപേരുടെയും കൈകള്‍ ചേര്‍ത്തുപിടിച്ച ശേഷം വിളക്ക് കൊളുത്താന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും ഒരുമിച്ച് തിരി തെളിയിച്ചു. ചടങ്ങിന് മുന്നിലും പിന്നിലുമായാണ് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തിയത്.

കേരളത്തില്‍ മൂന്നു സാമ്പത്തിക ഇടനാഴികള്‍ തുടങ്ങുന്നതടക്കം മൂന്നു ലക്ഷം കോടിയുടെ വമ്പന്‍ പദ്ധതികള്‍ ഗഡ്ഗരി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 45,536 കോടിയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങിലായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. 2025 അവസാനം ഈ പദ്ധതികള്‍ നടപ്പാക്കുന്നതോടെ, കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മൂന്നു പദ്ധതികളിലായി ആകെ 919 കിലോമീറ്റര്‍ വ്യവസായ ഇടനാഴി കേരളത്തിലൂടെ കടന്നുപോകും. 87,224 കോടിയാണ് ഇതിന്റെ ചെലവ്. രാജ്യത്തെ ഏറ്റവും വലിയ ആറു വരി എലിവേറ്റഡ് ഹൈവേയായ അരൂര്‍- തുറവൂര്‍ ഹൈവേയും ഇതില്‍ ഉള്‍പ്പെടും. ദേശീയപാത വികസനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാനവുമായി ആലോചിച്ച് പരിഹാരം കണ്ടെത്തുമെന്നും ഗഡ്ഗരി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends