ഇന്ന് സമാപനം.... ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും.... സമാപന സമ്മേളനം വൈകീട്ട് ആറിന് നിശാഗന്ധിയില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും , മികച്ച ചിത്രത്തിനടക്കം പുരസ്‌കാരങ്ങളും പ്രഖ്യാപിക്കും

ഇന്ന് സമാപനം.... ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും.... സമാപന സമ്മേളനം വൈകീട്ട് ആറിന് നിശാഗന്ധിയില്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും, മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും
മുഖ്യാതിഥിയാകുന്നത് പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ . ചടങ്ങിലെ വിശിഷ്ടാതിഥി മന്ത്രി കെ.രാജനാണ്. സുവര്‍ണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്.എഫ്.എസ്.ഐ-കെ.ആര്‍ മോഹനന്‍ അവാര്‍ഡുകള്‍ മന്ത്രിമാരായ വി.എന്‍ വാസവന്‍, വി ശിവന്‍കുട്ടി, കെ രാജന്‍ എന്നിവര്‍ സമ്മാനിക്കും.
രാജ്യാന്തരമേളയുടെ സമാപന ദിനമായ ഇന്ന് ജാഫര്‍ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്‌സ്, ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്‌സ് ഫിലിം എന്നിവ ഉള്‍പ്പടെ 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. റിസര്‍വേഷന്‍ ഇല്ലാതെ ഇന്ന് ചിത്രങ്ങള്‍ കാണാം.
"
https://www.facebook.com/Malayalivartha


























